എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (EPA) പുതിയ national air quality forecast online ആരംഭിച്ചു. ജനങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന വായു മലിനീകരണത്തെക്കുറിച്ച് വിവരങ്ങൾ നൽകുന്നതിനായാണ് സേവനം ആരംഭിച്ചത്. airqualitty.ie എന്ന വെബ്‌സൈറ്റിൽ സൗജന്യമായി ഫോർകാസ്റ്റ് ലഭ്യമാകും. ഇതിനായി രാജ്യത്തെ മുഴുവൻ 9 ചതുരശ്ര കിലോമീറ്റർ ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു.
മൂന്ന് ദിവസം വരെ ഓരോ പ്രദേശത്തെ ദൈനംദിന വായുവിന്റെ ഗുണനിലവാരം കാണിക്കുന്ന മാപ്പുകൾ ലഭ്യമാകും.1 മുതൽ 10 വരെയുള്ള എയർ ക്വാളിറ്റി ഇൻഡക്‌സ് ഫോർ ഹെൽത്ത് (AQIH) അടിസ്ഥാനമാക്കിയുള്ളതാണ് മാപ്പുകൾ, ഇത് നിലവിൽ അടുത്തുള്ള സ്റ്റേഷനിലെ വായുവിന്റെ ഗുണനിലവാരം എന്താണെന്നും അത് ആരോഗ്യത്തെ ബാധിക്കുമോ ഇല്ലയോ എന്നും സൂചിപ്പിക്കുന്നു. ദിവസേന രണ്ട് പുതുക്കിയ സ്‌കോറുകൾ നൽകുന്നു. 10- റീഡിങ് അർത്ഥമാക്കുന്നത് വായുവിന്റെ ഗുണനിലവാരം വളരെ മോശമാണെന്നാണ്. അതേസമയം ഒന്ന് മുതൽ മൂന്ന് വരെയുള്ള റീഡിങ് വായുവിന്റെ ഗുണനിലവാരം മികച്ചതാണെന്ന് അർത്ഥമാക്കുന്നു.
ഡബ്ലിനിലെ വിവിധ സ്ഥലങ്ങളിലെ 34 സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 114 നിരീക്ഷണ സ്റ്റേഷനുകളുണ്ട്. Particulate matter (PM), Nitrogen dioxide (NO2), Ozone (O3) തുടങ്ങിയ ആരോഗ്യത്തെ ബാധിക്കുന്ന മൂന്ന് പ്രധാന വായു മലിനീകരണ ഘടകങ്ങളുടെ ദൈനംദിന സാന്ദ്രത രേഖപ്പെടുത്തുന്നു. ഓരോ മലിനീകരണത്തിനും വേണ്ടിയുള്ള AQIH സൂചിക വെവ്വേറെ തയ്യാറാക്കിയിട്ടുണ്ട്, കൂടാതെ മാപ്പിലെ ഓരോ ഗ്രിഡിന്റെയും മൊത്തത്തിലുള്ള AQIH എല്ലാ മലിനീകരണത്തിനും ഏറ്റവും ഉയർന്ന പോയിന്റിനെ പ്രതിനിധീകരിക്കുന്നു.ഖര ഇന്ധനം കത്തിക്കുന്നതിൽ നിന്നുള്ള സൂക്ഷ്മമായ കണികാ പദാർത്ഥങ്ങളും (PM 2.5) വാഹനങ്ങൾ പുറന്തള്ളുന്ന നൈട്രജൻ ഡയോക്‌സൈഡും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന മലിനീകരണമാണെന്ന് EPA പറഞ്ഞു.
സൂക്ഷ്മകണികകൾ ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, സ്ട്രോക്ക്, കാൻസർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. EU ലൈഫ് എമറാൾഡ് പ്രോജക്റ്റിന് കീഴിൽ വികസിപ്പിച്ച കമ്പ്യൂട്ടർ മോഡലുകളാണ് മാപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. അയർലണ്ടിലെ വായു ഗുണനിലവാര മാനേജ്മെന്റ് ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള മൂന്ന് വർഷത്തെ പദ്ധതിയാണിത്. പരിസ്ഥിതി, കാലാവസ്ഥ, കമ്മ്യൂണിക്കേഷൻസ് വകുപ്പ് (DECC), ഹെൽത്ത് സർവീസ് എക്‌സിക്യൂട്ടീവ് (HSE), VITO, ബെൽജിയൻ ഗവേഷണ സ്ഥാപനം, യൂണിവേഴ്സിറ്റി കോളേജ് കോർക്ക് (UCC), ആസ്ത്മ സൊസൈറ്റി ഓഫ് അയർലൻഡ് എന്നിവയുമായി ഇതിൽ പങ്കാളികളാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
                









































