gnn24x7

ടൂറിസ്റ്റ് നിയന്ത്രണങ്ങൾ കടുപ്പിച്ച് സ്‌പെയിന്‍; ഐറിഷ് വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പ്

0
588
gnn24x7

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. ബാഴ്സലോണയും മാഡ്രിഡുമടക്കം ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്ത് സ്പെയിനിലുള്ളത്. എന്നാൽ, ബാഴ്‌സലോണ, മയോര്‍ക്ക, കാനറി ദ്വീപുകള്‍ പോലുള്ള സ്‌പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളില്‍ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. രാജ്യത്തേക്ക് അമിതാതി ടൂറിസ്റ്റുകളെത്തുന്നത് തലവേദനയാകുന്നതിനാൽ വിനോദസഞ്ചാരികൾക്ക് സ്പെയിൻ സർക്കാർ നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങുകയാണ്. സ്പെയിനിന്റെ ഈ നീക്കം ലോകവ്യാപകമായി ഇപ്പോൾ ചർച്ചാവിഷയമായിട്ടുണ്ട്. ‘സ്പെയിൻ ടൂറിസ്റ്റ് ബാൻ’ എന്നാണ് ഈ വിഷയം ആഗോളതലത്തിൽ അറിയപ്പെടുന്നത്.

ടൂറിസ്റ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നതിനായി പല കാരണങ്ങളാണ് സർക്കാർ പറയുന്നത്.ബാഴ്സലോണ, മയോർക്ക, കാനറി ദ്വീപുകൾ പോലുള്ള സ്പെയിനിലെ പ്രശസ്തമായ വിനോദസഞ്ചാര നഗരങ്ങളിൽ ടൂറിസ്റ്റുകളുടെ കുത്തൊഴുക്കിനെതിരെ വലിയ ജനകീയ പ്രതിഷേധമാണ് നടക്കുന്നത്. വീടുകളുടെ ലഭ്യതക്കുറവ്, കുതിച്ചുയരുന്ന വീട്ടുവാടക, പരിസ്ഥിതി നാശം, സാംസ്കാരിക സ്വത്വം നഷ്ടപ്പെടുന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. അധികൃതർ ഗൗരവത്തോടെയാണ് ജനകീയ പ്രതിഷേധത്തെ കാണുന്നത്. ഇതിന്റെ ഭാഗമായി സ്പെയിനിലെ മലാഗയിൽ ജനുവരി 14 മുതൽ പുതിയ ടൂറിസ്റ്റ് ഹോമുകൾക്കുള്ള രജിസ്ട്രേഷൻ മൂന്നുവർഷത്തേക്ക് നിർത്തിവെച്ചു. 43 ജില്ലകളിലാണ് ഇത് പ്രാബല്യത്തിൽ വന്നത്.

ഈ ജില്ലകളിലെ ആകെ വാടകവീടുകളുടെ എട്ട് ശതമാനവും ടൂറിസ്റ്റ് ഹോമുകളാണ്. കൂടാതെ സാധാരണ താമസസ്ഥലത്തുനിന്ന് വേറിട്ടല്ലാതെയുള്ള ടൂറിസ്റ്റ് അപ്പാർട്ടുമെന്റുകളുടെ ലൈസൻസ് ഫെബ്രുവരി 22 മുതൽ റദ്ദാക്കാനും മലാഗ തീരുമാനിച്ചിട്ടുണ്ട്. ബാഴ്സലോണയാകട്ടെ, 2028-ഓടെ ടൂറിസ്റ്റുകൾക്കായുള്ള 10,000 അപ്പാർട്ടുമെന്റുകൾ അടച്ചുപൂട്ടാനാണ് തീരുമാനിച്ചത്. പ്രതിവർഷം 9.4 കോടി വിനോദസഞ്ചാരികളാണ് സ്പെയിനിലെത്തുന്നതെന്നാണ് കണക്ക്. ടൂറിസ്റ്റുകളുടെ വരവ് നിയന്ത്രിക്കുന്നതിനായി 12 ഇന കർമ്മപദ്ധതിയാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് മുന്നോട്ടുവെക്കുന്നത്. സ്പെയിൻകാരുടെ ആവശ്യങ്ങളേയും ടൂറിസത്തേയും ഒരുപോലെ കൊണ്ടുപോകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7