വിദേശ ജോലി സ്വപ്നം കാണുന്ന മലയാളികളുടെ ‘അക്കര പച്ച’യെ വീണ്ടും ചൂഷണം ചെയ്ത് വ്യാജ വിസ ഏജന്റുമാർ. അയർലണ്ടിൽ ജോലി വാഗ്ദാനം നൽകി വീണ്ടും തട്ടിപ്പ് സംഘം. വ്യാജ ട്രാവൽ ഏജന്റ് വിസയ്ക്കായി ഒരാളിൽ നിന്നും തട്ടുന്നത് നാല് ലക്ഷം രൂപ വരെ. അയർലണ്ടിൽ കെയർ ഗിവർ, വെയർഹൗസ് വർക്കർ എന്നീ ജോലികളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. 150000, 200000 എന്നിങ്ങനെയാണ് ഈ ജോലികൾക്കായുള്ള ശമ്പളം. ഡയറക്റ്റ് എംപ്ലോയ്മെന്റ് വിസ അല്ല നൽകുന്നത്. വിസിറ്റിംഗ് വിസയിൽ പോയിട്ട് അയർലണ്ടിൽ എത്തിയ ശേഷം ഓപ്പൺ പെർമിറ്റ് വിസയിലേക്ക് മാറ്റുന്ന രീതിയാണ് ഉള്ളതെന്നും ഇവർ ഉദ്യോഗർത്ഥികളെ വിശ്വസിപ്പിക്കുന്നു.

രണ്ട് മാസത്തിനുള്ളിൽ അയർലണ്ടിലേക്ക് പോകാൻ സാധിക്കുമെന്നാണ് ഇവർ നൽകുന്ന ഉറപ്പ്. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്ത് ഡോക്യൂമെന്റഷൻ പൂർത്തിയായ ശേഷം ഒരു മാസത്തിനുള്ളിൽ തന്നെ വിഎസ്എസ് സ്റ്റാമ്പ്പിങ് ലഭിച്ച അയർലണ്ടിലേക്ക് പറക്കാനാകുമെന്നാണ് വാഗ്ദാനം. ആദ്യമായി 25000 രൂപ ഇവർക്ക് നൽകണം. കൺസൽട്ടൻസിയിൽ രജിസ്റ്റർ ചെയ്യുന്നതിനും വിഎഫ്എസ് ഡോക്യൂമെന്റഷൻ ചാർജും ഉൾപ്പെടുന്നു എന്ന വ്യാജേന വാങ്ങുന്ന ഈ തുക ഒരു കാരണവശാലും തിരികെ നൽകില്ല. വിസ ലഭിച്ച് കഴിഞ്ഞാൽ 150000 രൂപ നൽകണം. അയർലണ്ടിൽ എത്തുന്ന സമയം 2500 യൂറോ, ഏകദേശം 225000 രൂപ പണമായി കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്.

ഈ തുക അയർലണ്ടിൽ കൈമാറണം. ഇതിനു ടിക്കറ്റ് നിരക്കുകൾ പ്രത്യേകം നൽകണം. ഈ വാഗ്ദാനങ്ങൾ വിശ്വസിച്ച് ഉദ്യോഗാർത്ഥികൾ 25000 രൂപ നൽകി വിസ അപേക്ഷകൾ നൽകും. എന്നാൽ വിസ നിരസിക്കപ്പെടുകയോ, അനന്തമായി തീരുമാനം നീളുകളെയോ ചെയ്യും. വിസ റിജക്റ്റ് ആയി കഴിഞ്ഞാൽ ആദ്യം നൽകിയ 25000 രൂപ തിരികെ നൽകില്ല. ആർക്കെങ്കിലും വിസ കിട്ടുകയാണെങ്കിൽ ബാക്കി തുകയും തട്ടിപ്പുകാർ കൈക്കലാക്കും. പണം പോയവർ അയർലണ്ടിൽ എത്തിയ ശേഷം മാത്രമാണ് ഈ തട്ടിപ്പ് മനസ്സിലാക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































