gnn24x7

2024 അവസാനത്തിൽ അയർലണ്ടിലെ പ്രൊഫഷണൽ തൊഴിലവസരങ്ങൾ 14.6% കുറഞ്ഞു

0
243
gnn24x7

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ 2024 അവസാനത്തോടെ അയർലണ്ടിൽ തൊഴിൽ അവസരങ്ങൾ കുറയുന്നു. ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ കമ്പനികളെ, പ്രത്യേകിച്ച് ബഹുരാഷ്ട്ര കമ്പനികളെ തൊഴിലാളികളെ നിയമിക്കുന്നതിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നിർബധിതരാക്കി. 2024 അവസാന പാദത്തിൽ അയർലണ്ടിലെ പ്രൊഫഷണൽ തൊഴിലവസരങ്ങൾ 14.6% കുറഞ്ഞു. 2024 ഒക്‌ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ റിക്രൂട്ട്‌മെൻ്റ് ഏജൻസിയായ Morgan McKinley പുറത്തിറക്കിയ ഏറ്റവും പുതിയ തൊഴിൽ മോണിറ്ററിൽ ഇത് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.

തൊഴിൽ അവസരങ്ങളിൽ കുറവുണ്ടായിട്ടും, തൊഴിലന്വേഷകരുടെ എണ്ണം 6.8% വർദ്ധിച്ചു. നിയമനങ്ങൾക്ക് പുറമെ, പ്രൊഫഷണൽ തൊഴിൽ വിപണിയിലെ സ്ഥാനങ്ങളുടെ ലഭ്യതയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. അയർലൻഡ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കോർപ്പറേഷനുകൾ, രാജ്യത്തിൻ്റെ തൊഴിൽ മേഖലയ്ക്ക് കാര്യമായ സംഭാവന നൽകുന്നു, അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങൾക്ക് മറുപടിയായി അവരുടെ നിയമന പ്രവർത്തനങ്ങൾ കുറയ്ക്കുന്നതായി Morgan McKinley ലെ ഗ്ലോബൽ ഫോറിൻ ഡയറക്റ്റ് ഇൻവെസ്റ്റ്മെന്റ് ഡയറക്ടർ Trayc Keevans പറഞ്ഞു.മൊത്തത്തിലുള്ള തൊഴിൽ വിപണിയിൽ സമ്മർദ്ദം അനുഭവപ്പെടുമ്പോൾ, അയർലണ്ടിൻ്റെ തൊഴിൽ വിപണി സജീവമായി തുടരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7