യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച സന്ദർശനം നടത്തും. ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ 25-ാം വാർഷിക പരിപാടികളിൽ പങ്കെടുക്കാനാണ് ബൈഡൻ എത്തുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്തും. വടക്കൻ അയർലൻഡിൽ 30 വർഷത്തിലേറെ തുടർന്ന ആഭ്യന്തരകലാപത്തിന് അന്ത്യം കുറിച്ച ഗുഡ് ഫ്രൈഡേ ഉടമ്പടിക്കു മധ്യസ്ഥത വഹിച്ചതു യുഎസായിരുന്നു.
ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം രൂക്ഷമായ വടക്കൻ അയർലൻഡിലെ രാഷ്ട്രീയ അസ്ഥിരതയ്ക്കിടെയാണു ബൈഡന്റെ സന്ദർശനം. ബ്രിട്ടനെ അനുകൂലിച്ചിരുന്ന ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ഒരു വർഷമായി ഇടഞ്ഞു നിൽക്കുകയാണ്. ബ്രെക്സിറ്റിനുശേഷം അഹിതമായ വാണിജ്യനിയമങ്ങൾ വടക്കൻ അയർലൻഡിൽ അടിച്ചേൽപിച്ചെന്നാണ് അവരുടെ ആരോപണം.
ഐറിഷ് വേരുകളുള്ള ബൈഡൻ വടക്കൻ അയർലൻഡുമായി അതിർത്തി പങ്കിടുന്ന അയർലൻഡും സന്ദർശിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f