ഡബ്ലിൻ : അയർലണ്ടിൽ നിന്നും ഓസ്ട്രേലിയക്കു കുടിയേറുന്ന കേരള പ്രവാസി കോൺഗ്രസ് എം അയർലണ്ട് വൈസ് പ്രസിഡന്റും, പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പിയുടെ മുൻ പേഴ്സണൽ അസിസ്റ്റന്റുമായിരുന്ന ജോൺ സൈമണും കുടുംബത്തിനും യാത്രയയപ്പ് നൽകി.
ലൂക്കനിൽ പ്രവാസി കോൺഗ്രസ് എം ന്റെ ആഭിമുഖ്യത്തിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ രാജു കുന്നക്കാട്ട്, ഷാജി ആര്യമണ്ണിൽ, ജോർജ് കുര്യൻ വിളക്കുമാടം,മാത്യൂസ് ചേലക്കൽ, സെബാസ്റ്റ്യൻ കുന്നുംപുറം, സിറിൽ തെങ്ങുംപള്ളിൽ, സണ്ണി പാലക്കതടത്തിൽ എന്നിവർ പ്രസംഗിച്ചു. ജോൺ സൈമൺ നന്ദി പറഞ്ഞു.
 
                






