gnn24x7

കേരള കോൺഗ്രസ്‌ എം ജന്മദിനാഘോഷം നാളെ അയർലണ്ടിൽ

0
461
gnn24x7

ഡബ്ലിൻ : കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ടിന്റെ നേതൃത്വത്തിൽ പാർട്ടിയുടെ അൻപത്തി എട്ടാം ജന്മദിനാഘോഷവും, മിഡ്‌ലാന്റ് യൂണിറ്റ് ഉദ്ഘാടനവും ഒക്ടോബർ 9 ന് വൈകുന്നേരം 5.30 ന് മുള്ളിങ്കറിൽ പ്രിൻസ്‌ വിലങ്ങുപാറയുടെ ഭവനാങ്കണത്തിൽ നടക്കും.

പ്രസിഡണ്ട്‌ രാജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, ഗവ. ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌, തോമസ് ചാഴികാടൻ എം പി, എം എൽ എ മാരായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ഐ ടി വിംഗ് സംസ്ഥാന ഡയറക്ടർ അഡ്വ. അലക്സ് കോഴിമല, സംസ്കാരവേദി സംസ്ഥാന പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ,അയർലണ്ട് ഭാരവാഹികളായ ഷാജി ആര്യമണ്ണിൽ, ജോർജ് വിളക്കുമാടം, സണ്ണി പാലയ്ക്കാതടത്തിൽ, സിറിൽ തെങ്ങുംപള്ളിൽ, മാത്യൂസ് ചേലക്കൽ തുടങ്ങിയവർ സംസാരിക്കും.എല്ലാ പ്രവർത്തകരേയും അനുഭാവികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here