gnn24x7

അയർലണ്ടിൽ കേരള കോൺഗ്രസ്‌ എം ജന്മദിന സമ്മേളനം.

0
355
gnn24x7

മുള്ളിങ്കാർ: കേരള കോൺഗ്രസ്‌ എം അറുപതാം ജന്മദിന സമ്മേളനം കേരള പ്രവാസി കോൺഗ്രസ്‌ എം ന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മുള്ളിങ്കാറിൽ ഒക്ടോബർ 9 ന് വൈകിട്ട് 6.30 ന് നടക്കും.പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി സമ്മേളനം ഫോൺ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ എന്നിവർ സന്ദേശം നൽകും.

പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്,ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, സെക്രട്ടറിമാരായ പ്രിൻസ്‌ വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തിൽ, ജോർജ് കൊല്ലംപറമ്പിൽ, മാത്യൂസ് ചേലക്കൽ,വൈസ് പ്രസിഡണ്ട്‌ സെബാസ്റ്റ്യൻ കുന്നുംപുറം, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകും. എല്ലാ പ്രവർത്തകരെയും, അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക് :പ്രിൻസ്‌ മാത്യു :089 407 4925.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7