കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗ തീരുമാനപ്രകാരം 2023 വർഷത്തെ ക്ലബ്ബിന്റെ അംഗങ്ങൾക്ക് വേണ്ടി മാത്രമുള്ള മെഗാ ഇവന്റ്
“കോട്ടയം നൈറ്റ്” ജനുവരി 28 ന് 5:30 മുതൽ ആഷ്ബോൺ ഹൗസ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.
കോട്ടയ തനിമ നിലനിർത്തി കോട്ടയംകാരുടെ പ്രൗഡി വിളിച്ചോതിയ കോട്ടയം ക്ലബ് ഉത്ഘാടന ദിനത്തിന്റെ ഓർമ്മകളുടെ ചുവടു പിടിച്ചുകൊണ്ട് ആണ് ഇൗ സംഗീത നിശ ചിട്ടപ്പെടു ത്തിയിരിക്കുന്നത്. അയർലണ്ടിലെ മലയാളി മനസ്സുകളിൽ ചുരുക്ക കാലത്തിൽ തന്നേ ഹരമായി സംഗീത മഴ പെയ്യിച്ച “കുടിൽ ബാൻഡ്” സന്ധ്യക്ക് മാറ്റ് കൂട്ടും.
കോട്ടയം രീതിയിൽ തന്നേ പാകം ചെയ്തു കോട്ടയംകാരുടെ വായിൽ കപ്പൽ ഓടിക്കത്തക്ക രീതിയിൽ ഉള്ള അത്താഴം സ്പെഷ്യൽ ആണ് ക്രമീകരിച്ചിരിക്കുന്നത്.
ഇത് വരെ കോട്ടയം ക്ളബിന്റെ അംഗങ്ങൾ ആകുവാൻ സാധിക്കാത്തവർ പോസ്റ്ററിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ട് അംഗങ്ങൾ ആയി രജിസ്റ്റർ ചെയ്താൽ കോട്ടയം നൈറ്റിൽ പങ്ക് ചേരാവുന്നത് ആണ്.
എക്സിക്യൂട്ടിവ് കമ്മറ്റി,
കോട്ടയം ക്ലബ് അയർലൻഡ്
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88







































