gnn24x7

ക്രാന്തി സൗത്ത് ഡബ്ലിൻ യൂണിറ്റ് മെമ്പർഷിപ് ക്യാമ്പയിൻ ഉൽഘാടനം ഇന്ന്

0
290
gnn24x7

അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ സൗത്ത് ഡബ്ലിൻ യൂണിറ്റിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ഉത്ഘാടനം ഇന്ന് നടക്കും. ഉത്ഘാടനം വൈകിട്ട് 6 മണിക്ക് ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗവും ആയ ശ്രീ വർഗീസ് ജോയ് നിർവഹിക്കും രണ്ടുമാസത്തോളം നീണ്ടുനിൽക്കുന്ന അംഗത്വ വിതരണ ക്യാമ്പയിൻ ക്രാന്തിയുടെ മിക്ക യൂണിറ്റുകളിലും നടന്നു വരികയാണ് . കഴിഞ്ഞ എട്ടു വർഷക്കാലമായി ക്രാന്തി നടത്തിയിട്ടുള്ള നിരവധിയായ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പുതിയ അംഗങ്ങളെ ചേർക്കുന്നത്.

മെയ് 2 നു ക്രാന്തിയുടെ നേതൃത്വത്തിൽ നടക്കുന്ന മെയ് ദിനാഘോഷത്തിന്റെ ടിക്കറ്റ് വില്പനയും ഇതോടൊപ്പം നടക്കും . ക്രാന്തിയുടെ മെയ് ദിനാഘോഷത്തിൽ മുഖ്യാഥിതി ആയി എത്തുന്നത് കേരള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ MB രാജേഷ് ആണ് .

കൂടാതെ പ്രശസ്ത ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറും . ഇത്തവണ കിൽകെനിയയിൽ ആണ് ക്രാന്തിയുടെ കേന്ദ്ര തല മെയ് ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് .

ടിക്കറ്റ് വേണ്ടവർ ഈ നമ്പറിൽ ബന്ധപ്പെടുക: വിനീഷ് -0871645540, ബിജു -087 289 3515

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7