ദ്രോഗഡ: ക്രാന്തി ദ്രോഗഡ യൂണിറ്റ് അംഗവും അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് ഡബ്ലിൻ ബ്രാഞ്ച് അംഗവുമായ ജെയിൻ പൗലോസ് പുറമടത്തിന്റെ നിര്യാണത്തിൽ ദ്രോഗഡ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. Tullyallen Parish ഹാളിൽ വെച്ച് സംഘടിപ്പിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി രതീഷ് സുരേഷ് അനുശോചന പ്രഭാഷണം നടത്തി. യോഗത്തിൽ ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ.കെ, ലോകകേരള മഹാസഭ അംഗം അഭിലാഷ് തോമസ്, എ.ഐ.സി യുകെ -അയർലൻഡ് പ്രവർത്തകസമിതി അംഗം മനോജ് മാന്നാത്ത് എന്നിവർ സംസാരിച്ചു.

യോഗത്തിൽ അയർലണ്ടിലെ നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് പ്രമുഖരായ വ്യക്തികൾ സംസാരിച്ചു. ലിങ്ക്വിൻ സ്റ്റാർ മാത്യു (OICC), സാവന്‍ മാത്യു (ആർഡി മലയാളികളുടെ പ്രതിനിധി), എമി സെബാസ്റ്റ്യൻ (DMA) റോബിൻ ജോസഫ് ( IFA) രാജൻ ദേവസ്യ, ജോജി എബ്രഹാം(മലയാളം സാംസ്കാരിക സംഘടന) ജിജു പൗലോസ് ( Bus Eireann) ജോൺ ചാക്കോ (Swords ക്രിക്കറ്റ് ക്ലബ് ) ജോസൻ ജോസഫ് (ദ്രോഗഡ കാത്തലിക് കമ്മ്യൂണിറ്റി ) ജോസ് പോൾ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
ഡിനിൽ പീറ്റർ (അളിയൻസ്, ദ്രോഗഡ ) ബിനോയ് കുര്യാക്കോസ് (ബെറ്റിസ് ടൗൺ മലയാളികളുടെ പ്രതിനിധി) എന്നിവർ സംസാരിച്ചു.ജയിന്റെ സുഹൃത്തുക്കളുടെ പ്രതിനിധികളായി യേശുദാസ് ദേവസ്സി, ബേസിൽ എബ്രഹാം, ബിജു വർഗീസ്, ഷെറിൻ മാത്യു , വിനീഷ് വിജയൻ തുടങ്ങിയവരും സംസാരിച്ചു.

അനുശോചന യോഗത്തിൽ പങ്കെടുക്കാൻ അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നവർക്ക് ക്രാന്തി ദ്രോഗഡ യൂണിറ്റ് നന്ദി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA








































