എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ ക്രാന്തി അയർലണ്ട് അനുശോചനയോഗം സംഘടിപ്പിച്ചു.ക്രാന്തി ഡബ്ലിൻ നോർത്ത് യൂണിറ്റ് സംഘടിപ്പിച്ച അനുശോചനയോഗം ഡബ്ലിൻ,ഹോളിസ് ടൗണിൽ വച്ച് നടന്നു. യോഗത്തിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി അംഗം ജീവൻ മടപ്പാട്ട് അധ്യക്ഷനായി.ഭാഷയ്ക്കും, സാഹിത്യത്തിനും മാത്രമായി ജീവിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. മലയാള സാഹിത്യത്തിന്റെ സൗരഭ്യം ലോകമെങ്ങും പടർന്ന കാലം. കൂടല്ലരും,നിളയും,കണ്ണാന്തളിപ്പൂക്കളും വള്ളുവനാട്ടിലെ മനുഷ്യരെയുമെല്ലാം എം ടി മലയാളിയെ പരിചയപ്പെടുത്തി.
സമൂഹത്തെ പുരോഗമന ചിന്തയിലൂടെ മുന്നോട്ട് നയിക്കാൻ ജാഗ്രത പുലർത്തിയിരുന്ന എഴുത്തുകാരൻ എന്ന നിലയിൽ ജീവിക്കുന്ന കാലഘട്ടത്തെ സസൂക്ഷ്മം നിരീക്ഷിച്ച് രചനകളിൽ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. കേരളത്തെ മതേതരത്വത്തിന്റെ, മാനവികതയുടെ മനുഷ്യരുടെ ഇടമായി മാറ്റി തീർത്തതിലും എംടി യുടെ പങ്ക് വളരെ വലുതാണ് എന്നും,അനുശോചനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.2009 ൽ എം ടി അയർലന്റ് സന്ദർശ്ശിച്ചപ്പോഴുണ്ടായ അനുഭവങ്ങളും സംസാരിച്ചവർ പങ്ക് വെച്ചു.

യോഗത്തിൽ ക്രാന്തി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശ്രീ ഷിനിത്ത് എ. കെഎഴുത്തുകാരനും, അയർലന്റിലെ സാമൂഹ്യ പ്രവർത്തകനും എം ടി യുടെ കുടുംബ സുഹൃത്തുമായ ശ്രീ രാജൻ ദേവസ്യ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കൗൺസിൽ അംഗം ശ്രി. ജിനു മല്ലശ്ശേരി ക്രാന്തി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്ശ്രീ. മനോജ് ഡി മന്നത്ത് ശ്രീമതി. മോനി രാജൻ എന്നിവർ സംസാരിച്ചു.യൂണിറ്റ് സെക്രട്ടറി പ്രണബ് കുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ. എം.ടി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരുടെ അനുശോചന പ്രമേയം കേന്ദ്ര കമ്മിറ്റി അംഗം അജയ് സി ഷാജി, ബെന്നി എന്നിവർ അവതരിപ്പിച്ചു.യൂണിറ്റ് തയ്യാറാക്കിയ ഡോക്യുമെന്ററിയും വിനു നാരായണൻ ആലപിച്ച ഗാനവും ശ്രദ്ധേയമായി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































