gnn24x7

മലയാളത്തിന്റെ വാനമ്പാടിക്ക് ഡബ്ലിനിലേക്ക് സ്വാഗതം: ”KS CHITHRA LIVE IN CONCERT” നവംബർ 1ന്

0
765
gnn24x7

നാല് പതിറ്റാണ്ട് കാലമായി മലയാളി മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗായിക. കേരളത്തിന്റെ മണ്ണിൽ നിന്നും സംഗീത ലോകത്തേക്ക് പകരക്കാരില്ലാതെ നിറഞ്ഞു നിൽക്കുന്ന നമ്മുടെ പ്രിയപ്പെട്ട ചിത്ര ചേച്ചി. ഒരു ചെറു പുഞ്ചിരിയോടെ ആസ്വാദകരെ സംഗീതത്തിന്റെ മായിക ലോകത്തേക്ക് നയിക്കുന്ന അതുല്യ പ്രതിഭ. അതെ മലയാളികളുടെ അഭിമാനമായ വാനമ്പാടി കെ എസ് ചിത്ര ഈ കേരളപ്പിറവി ദിനത്തിൽ അയർലൻഡ് സംഗീതാസ്വാദകരുടെ മുന്നിലേക്ക് എത്തുന്നു.

Mudra Events in Association വിത്ത് Feel at home, Blueberry അവതരിപ്പിക്കുന്ന ”KS CHITHRA LIVE IN CONCERT” നവംബർ 1ന് ഡബ്ലിനിൽ അരങ്ങേറും. ഡബ്ലിൻ SCIENTOLOGY COMMUNITY CENTRE ൽ വൈകുന്നേരം 6 മണിക്ക് സംഗീത നിശക്ക് തുടക്കമാകും. മധു ബാലകൃഷ്ണൻ, നിഷാദ്, അനാമിക എന്നിവരുൾപ്പെടെയുള്ള ഗായക പ്രതിഭകൾ പരിപാടിയുടെ ഭാഗമാകും. വിവിധ ഭാഷകളിലെ ഗാനങ്ങൾ കോർത്തിണക്കുന്ന സംഗീത പരിപാടി എല്ലാ സംഗീതപ്രേമികൾക്കും ആസ്വാദ്യകരമാകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

പരിപാടിയുടെ ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. ഗോൾഡ്, സിൽവർ വിഭാഗങ്ങളിൽ ടിക്കറ്റ് ലഭ്യമാണ്. GUIDANCE PLUS EDUCATIONAL SERVICES, SIXT എന്നിവരാണ് പ്രധാന പ്രായോജകർ. BLUECHIP TILES LAMINATED FLOORS BATHROOMS, ABEL’S GARDEN ആണ് പരിപാടിയുടെ സ്പോൺസർ.

ടിക്കറ്റ് ബുക്ക് ചെയ്യാം: http://www.eventblitz.ie

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7