ബെല്‍ഫാസ്റ്റ്: വിമാനത്തില്‍ യാത്രക്കാരിയായി വരികയും എന്നാല്‍ മാസ്‌ക് ധരിക്കുകയും ചെയ്യാതെ സ്ത്രീ മോശമായി പെരുമാറി. അവര്‍ മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച ജീവനക്കാരോട് കര്‍ക്കശമായി തട്ടിക്കയറുകയും യാതൊരു സങ്കോചവുമില്ലാതെ യാത്രക്കാരുടെ ഇടയിലൂടെ ചുമച്ചുകൊണ്ട് നടക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും സ്ത്രീക്ക് എതിരെ ശക്തമായി പ്രതിഷേധിച്ചു. അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍ നിന്നും എഡിന്‍ബര്‍ഗ്ഗിലേക്കുള്ള യാത്ര മധ്യേയാണ് ഈ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മുകളില്‍ പ്രസ്താവിക്കപ്പെട്ട സംഭവം നടന്നത്. തത്‌സമയം വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ ഇത് മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ പുറത്തു വന്നതോടെയാണ് വിവാദം സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. ഈസിജെറ്റ് എ്ന്ന യാത്രവിമാനത്തിലാണ് ഈ സംഭവം നടന്നത്. എന്നാല്‍ സ്ത്രീ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാരും മറ്റു യാത്രക്കാരും കര്‍ക്കശമായി പറഞ്ഞതോടെ സ്ത്രീ കുപിതയാവുകയും ജീവനക്കാരുടെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പുകയും ഉച്ചത്തില്‍ ചുമച്ചുകൊണ്ട് യാത്രക്കാരുടെ ഇടയിലൂടെ നടക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തുകയും വിമാനത്തില്‍ നിന്നും സ്ത്രീ പിടിച്ചിറക്കി അറസ്റ്റു ചെയ്തു കൊണ്ടുപോവുകയും ചെയ്തു. കോറോണ വന്നാലും ഇല്ലെങ്കിലും നമ്മള്‍ എല്ലാവരും മരിക്കും എന്നൊക്കെ സ്ത്രീ യാത്രക്കാരോടായി വിളിച്ചു പറയുന്നുണ്ടായിരുന്നു.




































