ഡ്രൈവിംഗ് ടെസ്റ്റ് പാസാകാത്ത ലേണർ ഡ്രൈവർമാർക്ക് തുടർച്ചയായി നാല് ലേണർ പെർമിറ്റുകൾ മാത്രമേ അനുവദിക്കാവൂ എന്ന് ഗതാഗത വകുപ്പ് നിർദ്ദേശിച്ചു.നിലവിൽ ഒരു ലേണർ ഡ്രൈവർക്ക് അവരുടെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നില്ലെങ്കിൽ അനുവദിക്കുന്ന ലേണർ പെർമിറ്റുകൾക്ക് പരിധിയില്ലായിരുന്നു. വരാനിരിക്കുന്ന മന്ത്രിതല ബ്രീഫിംഗിൽ, ലേണർ ഡ്രൈവിംഗ് പെർമിറ്റുകൾക്കളുടെ പരിധി നാലാക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ആദ്യത്തെ രണ്ട് ലേണർ ഡ്രൈവിംഗ് പെർമിറ്റുകൾക്ക് രണ്ട് വർഷം വീതവും തുടർന്നുള്ളവയ്ക്ക് ഒരു വർഷം വീതവുമാണ് കാലാവധി.

നിയമം നിലവിൽ വന്നാൽ, ആറ് വർഷത്തിന് ശേഷം ഒരു ലേണർ ഡ്രൈവർ വീണ്ടും ഒരു തിയറി ടെസ്റ്റ്, ലേണർ പെർമിറ്റിന് അപേക്ഷിക്കൽ, 12 mandatory lessons, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ വീണ്ടും പൂർത്തിയാക്കണം. കാലഹരണപ്പെട്ട പെർമിറ്റ് പുതുക്കുന്നതിനുള്ള സമയം അഞ്ച് വർഷത്തിൽ നിന്ന് രണ്ട് വർഷമായി കുറയ്ക്കുന്നതാണ് പുതിയ നിർദ്ദേശങ്ങൾ. അനാരോഗ്യം കാരണം പരീക്ഷ എഴുതാത്തവർക്ക് ഇപ്പോഴും പെർമിറ്റ് പുതുക്കാൻ അനുവദിക്കുന്ന illness concession നിർത്തലാക്കും. ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ തുടർച്ചയായി രണ്ടിൽ കൂടുതൽ ലേണർ പെർമിറ്റുകൾ ഉണ്ടാകരുതെന്നും നിർദ്ദേശിക്കുന്നു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb