സാൽമൊണല്ലയുടെ സാന്നിധ്യത്തെ തുടർന്ന് ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നം Lidl അടിയന്തിരമായി തിരിച്ചെടുക്കുന്നു

0
449
Vienna, Austria - July 11, 2015: Large German grocery store chain Lidl near Designer Outlet Parndorf and people leaving with their shopping bags

ഒരു ജനപ്രിയ ക്രിസ്മസ് ഉൽപ്പന്നത്തിൽ സാൽമൊണല്ല എന്ന ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്ന് സൂപ്പർമാർക്കറ്റ് ശൃംഖല വെളിപ്പെടുത്തിയ സാഹചര്യത്തി Lidl സൂപ്പർമാർക്കറ്റ്റ് ആ ഉത്പന്നം തിരിച്ചെടുക്കുന്നു. ഇതോടൊപ്പം പാക്കേജിംഗിൽ പരാമർശിക്കാത്ത പാൽ അടങ്ങിയതിനെ തുടർന്ന് വെയ്‌ട്രോസിൽ വിൽക്കുന്ന മറ്റൊരു ഉൽപ്പന്നവും തിരിച്ചെടുക്കുകയാണ്.

സാൽമൊണല്ലയുടെ സാധ്യതയുള്ളതിനാൽ Lidl GB Deluxe Stuffed Dates തിരിച്ചെടുക്കുന്നുണ്ട്. പായ്ക്ക് വലുപ്പം 240 ഗ്രാം ആണ്. 21/01/2022 വരെയാണ് ഉപയോഗയോഗ്യമെന്ന് എഴുതിയിരിക്കുന്നത്. ബാച്ച് കോഡ് 21301/196 ആണ്. “അത് കഴിക്കരുതെന്ന് ഞങ്ങൾ നിങ്ങളോട് ഉപദേശിക്കുന്നു. പകരം, ഒരു രസീതോടുകൂടിയോ അല്ലാതെയോ പൂർണ്ണമായ റീഫണ്ടിനായി ഇത് ഒരു Lidl GB സ്റ്റോറിലേക്ക് തിരികെ നൽകുക.” എന്നാണ് മുകളിൽ സൂചിപ്പിച്ച ഉൽപ്പന്നം വാങ്ങിയ ആർക്കും ലിഡലിന്റെ സന്ദേശം. “Lidl GB സ്റ്റോറുകളിലെ മറ്റ് ഡീലക്സ് ഉൽപ്പന്നങ്ങൾക്കൊന്നും ഈ തിരിച്ചുവിളി ബാധകമല്ല എന്നും ഉപഭോക്താൾക്കുണ്ടായ ഈ പ്രശ്നത്തിന് ലിഡൽ ജിബി ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉള്ള ഉപഭോക്താക്കൾക്ക് 0370 444 1234 എന്ന നമ്പരിൽ ഉപഭോക്തൃ സേവന ഹെൽപ്പ് ലൈനുമായി ബന്ധപ്പെടാനും അവർ നിർദേശിച്ചു.

പനി, വയറിളക്കം, വയറുവേദന, ഗുരുതരമായ ദഹനനാളത്തിനുണ്ടാകുന്ന പ്രശനങ്ങൾ എന്നിവയുൾപ്പെടെയുള്ള സാൽമൊണല്ല ബാധിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

വെയ്‌ട്രോസിന്റെ ഒരു ഉൽപ്പന്നവും തിരിച്ചുവിളിക്കുന്നുണ്ട്; Pieminister’s Moolin Rouge Pie Chef Kits.

“പൈമിനിസ്റ്റർ മൗലിൻ റൂജ് പൈ ഷെഫ് കിറ്റുകളിൽ ലേബലിൽ പരാമർശിക്കാത്ത പാൽ അടങ്ങിയിരിക്കുന്നതിനാൽ ആ ഉത്പന്നം തിരിച്ചുവിളിക്കുന്നു” എന്ന് ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി (എഫ്‌എസ്‌എ) പറഞ്ഞു. പാൽ അല്ലെങ്കിൽ പാൽ ഘടകങ്ങളോട് അലർജിയോ അസഹിഷ്ണുതയോ ഉള്ള ആർക്കും ഈ ഉൽപ്പന്നങ്ങൾ ആരോഗ്യപരമായ അപകടസാധ്യതയുള്ളതാണ്.

ഈ പ്രൊഡക്ടിന്റെ രണ്ട് വേരിയൻറുകളുണ്ട്: Pieminister Moolin Rouge Pie Chef Kit for two and Pieminister Moolin Rouge Pie Chef Kit for two with pie dish.

രണ്ട് പേർക്കായുള്ള Pieminister Moolin Rouge Pie Chef Kit-ന്, പായ്ക്ക് വലുപ്പം 578g ആണ്, ഉപയോഗയോഗ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന തീയതികൾ: ഡിസംബർ 4, ഡിസംബർ 9, ജനുവരി 9, ജനുവരി 17, ജനുവരി 25, ഫെബ്രുവരി 9.

പൈ ഡിഷ് ഉള്ള രണ്ടുപേർക്കായുള്ള Pieminister Moolin Rouge Pie Chef Kit-ന്, പായ്ക്ക് വലുപ്പം 578g ആണ്, ഉപയോഗയോഗ്യമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്ന തീയതികൾ: ജനുവരി, 15, ഫെബ്രുവരി, 03.

കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക് പോയിന്റ് ഓഫ് സെയിൽ നോട്ടീസും നൽകിയിട്ടുണ്ട്. ഈ നോട്ടീസിൽ എന്തുകൊണ്ടാണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നതെന്ന് ഈ അറിയിപ്പുകൾ ഉപഭോക്താക്കളോട് വിശദീകരിക്കുകയും അവർ ഉൽപ്പന്നങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിൽ എന്തുചെയ്യണമെന്ന് അവരോട് പറയുകയും ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here