വിമാന യാത്രക്കാരുടെ കാണാതായ സ്യൂട്ട്കേസുകൾ ഡബ്ലിൻ എയർപോർട്ടിലെ ബിന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നഷ്ടപ്പെട്ട ലഗേജുകൾ കൂട്ടിയിടുന്ന വെയർഹൗസിന് പുറത്ത് ബിന്നിൽ നിരവധി പെട്ടികൾ അലക്ഷ്യമായി തള്ളിയ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
എയർലൈനുകളും എയർപോർട്ടിലെ ഗ്രൗണ്ട് ഹാൻഡ്‌ലർമാരും ഉപേക്ഷിക്കപ്പെട്ട 4,200 ഓളം ബാഗുകളാണ് കൈകാര്യം ചെയ്യുന്നത്. ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ യാത്രക്കാരിൽ കൂടുതൽ ആശങ്ക ഉണ്ടാക്കുന്നതാണ്.ഡബ്ലിൻ എയർപോർട്ടിൽ പ്രവർത്തിക്കുന്ന ബാഗേജ് ഏജൻസികളിലൊന്നായ സ്കൈ ഹാൻഡ്‌ലിംഗ് – ആരോഗ്യ-സുരക്ഷാ കാരണങ്ങളാണ് ലഗേജുകൾ നീക്കം ചെയ്തതെന്ന് അറിയിച്ചു. എന്നാൽ ക്ലെയിം പ്രോസസ് ചെയ്യുന്നതിനായി യാത്രക്കാരുടെ വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യുകയാണെന്നും കമ്പനി വക്താവ് അറിയിച്ചു.
നിലവിലെ സാമ്പത്തിക സാഹചര്യവും ജീവിതച്ചെലവ് പ്രതിസന്ധിയും കണക്കിലെടുത്താൽ, എയർപോർട്ടിൽ യാത്രക്കാരുടെ ലഗ്ഗെജുകൾ നഷ്ടമാവുന്നത് ആളുകൾക്ക് ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. സ്റ്റാഫുകളുടെ നിഷ്‌ക്രിയത്വമാണ് ഇത്തരം സാഹചര്യം വര്ധിക്കുന്നു ക്കാൻ കാരണമെന്നും ആക്ഷേപം ഉയരുന്നു. ബാഗ്ഗേജ് ഏജൻസിക്കൾ കൂടുതൽ ഉത്തരവാദിതത്തോടെ പ്രവർത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.





































