gnn24x7

ലൂക്കൻ പൊന്നോണം സെപ്റ്റംബർ 24 ശനിയാഴ്ച. ഒരുക്കങ്ങൾ പൂർത്തിയായി.

0
415
gnn24x7

ഡബ്ലിൻ : ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 6വരെ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. അത്തപ്പൂക്കളം, രസകരമായ വിവിധ കലാ കായിക മത്സരങ്ങൾ, സൗഹൃദ വടംവലി മത്സരം എന്നിവക്ക് ശേഷം ഓണസദ്യ നടത്തും.

ഉച്ചക്ക് ശേഷം പുലികളി, മാവേലി മന്നന് വരവേൽപ്പ്, ചെണ്ടമേളം ,ശിങ്കാരി മേളം, തിരുവാതിര, വഞ്ചിപ്പാട്ട്, നാടൻ പാട്ട്, നാടോടി നൃത്തം, മോഹിനിയാട്ടം,കേരള നടനം,കോൽക്കളി, രസകരമായ കിച്ചൻ ഓർക്കസ്ട്ര, സംഗീത സ്കിറ്റ് ‘ഷാപ്പിലെ പാട്ട്’ എന്നിവ അരങ്ങേറും.

ലൂക്കനിലെ പ്രഗത്ഭരായ നൃത്താധ്യാപകരായ ഫിജി സാവിയോയുടെ നേതൃത്വത്തിലുള്ള വർണ്ണം സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെയും , അമൃത റ്റി വി ഫെയിം സപ്ത രാമൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സപ്ത സ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർമോർമിങ് ആർട്സിലെ കുട്ടികളുടെയും, സൂര്യ റ്റി വി ഫെയിം ജിത്ത് നയിക്കുന്ന ജിത്ത് ഡാൻസ് സ്റ്റുഡിയോയിലെ കുട്ടികളുടെയും നൃത്ത നൃത്ത്യങ്ങൾ ആഘോഷം പ്രൗഡഗംഭീരമാക്കും.

ഫാ. ആന്റണി നല്ലുക്കുന്നേൽ ഓണ സന്ദേശം നൽകും. ലീവിങ് സെർട്ട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.

ലൂക്കൻ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ചാരിറ്റി ഭവന നിർമ്മാണ കൂപ്പണിന്റെ നറുക്കെടുപ്പും സമ്മാനദാനവും അതോടൊപ്പം നടക്കും.ഒന്നാം സമ്മാനം ഒരു പവൻ സ്വർണ്ണ നാണയവും ( സ്പോൺസർ : ജോസഫ് കളപ്പുരക്കൽ) രണ്ടാം സമ്മാനം അര പവൻ സ്വർണ്ണ നാണയവും ( സ്പോൺസർ : തോമസ് കളത്തിപ്പറമ്പിൽ) മൂന്നാം സമ്മാനം മൂന്നുപേർക്ക് 100 യൂറോയുമാണ്.സമ്മാന കൂപ്പൺ 24 ന് ഉച്ചക്ക് 2 മണിവരെ ഹാളിൽ ലഭ്യമായിരിക്കും.

ആഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി പ്രസിഡണ്ട്‌ റെജി കുര്യൻ, സെക്രട്ടറി രാജു കുന്നക്കാട്ട്, ട്രഷറർ റോയി പേരയിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക് :


സെബാസ്റ്റ്യൻ കുന്നുംപുറം :
087 391 4247

ഷൈബു കൊച്ചിൻ :
087 684 2091

ബെന്നി ജോസ് :
087 774 7255

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here