gnn24x7

ഗൃഹാതുര ഗാനങ്ങൾക്ക് പുതുജീവൻ: തരംഗമാകാൻ അയർലണ്ടിൽ നിന്നും M50 മ്യൂസിക് ബാൻഡ്

0
1562
gnn24x7

സമാനതകളില്ലാത്ത സംഗീതസൃഷ്ടികൾക്ക് ആധുനിക രസകൂട്ടുകൾ ചാലിച്ച് പുതുജീവൻ പകരുകയാണ് M50 മ്യൂസിക് ബാൻഡ്. മ്യൂസിക് ഡ്രൈവ്സ് എന്ന ടാഗ് ലൈനുമായി എത്തുന്ന ബാൻഡ് അയർലണ്ടിലെ ഒരുകൂട്ടം യുവാക്കളുടെ സ്വപ്നസാഫല്യമാണ്. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി വിവിധ ഭാഷകളിലെ അനശ്വര ഗാനങ്ങൾ അവയുടെ തനിമ ചോരാതെ സംഗീത പ്രേമികൾക്ക് സമ്മാനിക്കുകയാണ് ബാൻഡ്. ബോളിവുഡ് മുതൽ ഗസൽ വരെ വ്യത്യസ്ത മേഖലകളിലെ ഗാനങ്ങളാണ് ഇവർ അണിയിച്ചൊരുക്കുന്നത്.

പിന്നണി ഗായകൻ രാജീവ് രവീന്ദ്രൻ (ഹരി) കീബോർഡ് പ്ലെയർ അനൂബ് ബിജു, ഗിറ്റാറിസ്റ്റ് ജെസ്റ്റിൻ ഫിലിപ്പ് ഡാനിയൽ , ഡ്രമ്മർ സുമേഷ് തരിയൻ എന്നിവരാണ് ബാൻഡിൽ സംഗീത വിസ്മയം തീർക്കുന്നത്. വിവിധ ഇടങ്ങളിലേക്ക് എത്തുന്ന പാതകളെ ബന്ധിപ്പിക്കുന്ന മോട്ടോർ വേകളെ പോലെ ഭാഷയുടെയും ദേശത്തിന്റെയും അതിർവരമ്പുകൾ കടന്ന് മനുഷ്യമനസ്സുകളിൽ ഒന്നിപ്പിക്കുന്ന സംഗീതമാണെന്ന ആശയമാണ് Music 50 അല്ലെങ്കിൽ M50 എന്ന ബാൻഡ് പിറവിയെടുക്കാൻ കാരണം.

ബാൻഡിന്റെ ആദ്യ കവർ ഗാനം കാണാം:

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7