gnn24x7

MIND ഒരുക്കുന്ന ‘മെഗാമേള- ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ജൂൺ 3ന് ; താരറാണി ഹണിറോസ് ഡബ്ലിനിൽ എത്തുന്നു

0
595
gnn24x7

വീണ്ടുമൊരു ആഘോഷ പൂരത്തിന് തിരി തെളിയിക്കാൻ Malayalee Indian Ireland ഒരുങ്ങുകയാണ്. MIND സംഘടിപ്പിക്കുന്ന, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മെഗാമേള – “ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ” വേദിയിൽ പ്രിയ താരസുന്ദരി ഹണിറോസ് അയർലണ്ട് മലയാളികളെ കാണുവാൻ അതിഥിയായി എത്തുകയാണ്.

ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN AIRPORT) ലാണ് മേള നടക്കുക. Vista Career Solutions, Royal Indian Cuisine, SelectAsia Ireland എന്നിവരാണ് പരിപാടിയുടെ മുഖ്യ പ്രായോജകർ.ഫാഷൻ ഷോ, ലൈവ് മ്യൂസിക്, ഭക്ഷണ സ്റ്റാളുകൾ, ഗ്രൂപ്പ് ഡാൻസ്, കിഡ്സ്‌ ഫെയർ, ട്രാക്ക് ആൻഡ്‌ ഫീൽഡ് മറ്റ് വിനോദ പരിപാടികളും കായിക മത്സരങ്ങളിൽ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.

കൂടാതെ, സന്ദർശകർക്ക് ഗോൾഡ് കോയിൻ റാഫിളിലേക്ക് സൗജന്യ പ്രവേശനം നേടാം. 8 ഭാഗ്യശാലികൾക്കാണ് സ്വർണ നാണയങ്ങൾ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരം ലഭിക്കുക.കാർ പാർക്കിംഗ് സ്ലോട്ട് ബുക്ക്‌ ചെയ്യാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക

https://mindireland.org/events-2023/raffle-parking/booking

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7