Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘തിരുവോണം 2023’ ന് കൊടിയേറുന്നു. ആഗസ്റ്റ് 26, ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 5 മണി St Brigid Hall Stillorgan ലാണ് ആഘോഷ പരിപാടികൾ നടക്കുക.ആകർഷകമായ മെഗാ തിരുവാതിരയും ആവേശം പകരുന്ന വടംവലിയുമുൾപ്പെടെ നിരവധി കലാ കായിക പരിപാടികൾ അരങ്ങേറും. കൂടാതെ 23 വിഭവങ്ങളുമായി ഏവരുടെയും മനം നിറയ്ക്കുന്ന രുചികരമായ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.

ഈ അവിസ്മരണീയ സംഗ മത്തിൽ പങ്കാളികളാകാൻ ഏവർക്കും സ്വാഗതം. താഴെ കൊടുത്തിട്ടുള്ള QR സ്കാൻ ചെയ്തോ അല്ലെങ്കിൽ https://socialspaceire.ie/programmes/misd2023onam/എന്ന ലിങ്ക് വഴിയോ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം.

ആദ്യ ബുക്കിംഗുകൾക്ക് Early Bird Discount ലഭ്യമാണ്. മൂന്ന് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രവേശനം രക്ഷകർതാക്കൾക്കൊപ്പം മാത്രം.
പ്രവേശന നിരക്കുകൾ:
- Age(04-06 Yrs): €4.4
- Age (07-11 Yrs): €11.99
- Age (12-99 Yrs): €17.6
സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലിന് എതിർവശത്ത് N11 ന് സമീപമാണ് സെന്റ് ബ്രിജിഡ് ഹാൾ സ്റ്റില്ലർഗൻ. സ്കൂൾ കാർ പാർക്ക് (ഹാളിന് പിന്നിൽ), സ്ലിപ്പ് റോഡ് എന്നിവിടങ്ങളിൽ സൗജന്യ പാർക്കിംഗ് ലഭ്യമാണ്. ബസിൽ വരുന്നവർക്ക്, ബസ് സ്റ്റോപ്പിൽ നിന്ന് ഒരു മിനിറ്റ് നടക്കാവുന്ന ദൂരം (46A, 75, 155,145, 84X,47).
Location: https://maps.google.com/?q=53.285423,-6.195240.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: hellossi@socialspaceire.ie, WhatsApp: 089 980 3562
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA






































