gnn24x7

മയോയിൽ വാഹനാപകടം: മലയാളി നേഴ്സിന് ദാരുണാന്ത്യം

0
1754
gnn24x7

മയോയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സ‌സ് മരണപെട്ടു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജുവാണ് മരണപ്പെട്ടത്. റോസ് കോമൺ ഹോസ്‌പിറ്റലിൽ നേഴ്സാണ് ലിസി സാജു. N59 റോഡിൽ ന്യൂപോർട്ടിനും മുൾറാനിക്കുമിടയിൽ വൈകിട്ട് 4.30 മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് സജു വർഗീസ് ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ മയോ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപെട്ട മറ്റു വാഹനത്തിലുണ്ടായിരുന്ന നാല് പേരെയും പരിക്കുകളോടെ മയോ യൂണിവേഴ്സിറ്റി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് ലിസിയുടെ കുടുംബം താമസിക്കുന്നത്. മകൻ: എഡ്വിൻ, മകൾ: ദിവ്യ, മരുമകൾ: രാഖി

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7