കോർക്കിലെ മലയാളി ചാർട്ടേർഡ് അക്കൗണ്ടന്റ് ദീപ ദിനമണിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് റിജിൻ രാജനെതിരെ കുറ്റം ചുമത്തി.കോർക്കിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ, മാർച്ച് 24 ന് വിചാരണ തീയതി നിശ്ചയിച്ചു. ആംഗ്ലീസിയ സ്ട്രീറ്റ് കോടതിയിലാണ് വിചാരണ നടക്കുക. ദീപയുടെ ഫോൺ വിദഗ്ധർ വിശകലനം ചെയ്യുന്നുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകയായ പോള മക്കാർത്തി, ബിഎൽ സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്നുള്ള സാക്ഷികൾ വിചാരണയിൽ തെളിവ് നൽകാൻ നേരിട്ട് എത്തുമോ അതോ സൂം വഴി തെളിവ് നൽകുമോ എന്ന കാര്യവും പരിശോധിച്ചുവരികയാണ്.

2023 ജൂലായ് 14 വെള്ളിയാഴ്ച രാത്രിയാണ് വിൽട്ടൺ, കാർഡിനൽ കോർട്ട് റെസിഡൻഷ്യൽ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയിൽ കുത്തേറ്റ് മരിച്ചനിലയിൽ ദീപയെ കണ്ടെത്തിയത്. അന്താരാഷ്ട്ര അന്വേഷണങ്ങൾ, 850,000 പേജുള്ള ഡാറ്റയുടെ വിശകലനം, ഗണ്യമായ ഫോറൻസിക് തെളിവുകൾ, 110 മൊഴികൾ എടുക്കൽ എന്നിവ ഉൾപ്പെട്ട വളരെ “സങ്കീർണ്ണമായ” അന്വേഷണമായിരുന്നു ഇതെന്ന് ആംഗ്ലീസി സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജേസൺ ലിഞ്ച് കോർക്ക് ജില്ലാ കോടതിയെ അറിയിച്ചു.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































