ചെക്ക് റിപ്പബ്ലിക്കിന്റെ തെക്കുകിഴക്കായി നിരവധി സ്ഥലങ്ങളിൽ ചുഴലിക്കാറ്റിൽ വീടുകൾ തകർന്നു. പരിക്കേറ്റ നിരവധിപേരെ രക്ഷപ്പെടുത്താനായെന്ന് രക്ഷാപ്രവർത്തകരും പൊളിറ്റീഷൻസുംഅറിയിച്ചു.
കുട്ടികളും മുതൽ മുതിർന്ന പൗരന്മാരും ഉൾപ്പെടെ പരിക്കേറ്റവരുടെ എണ്ണം 100-150 ആണെന്ന് കണക്കാക്കുന്നതായി പ്രാദേശിക അടിയന്തര സേവന വക്താവ് മൈക്കീല ബോത്തോവ മാധ്യമങ്ങളോട് പറഞ്ഞു.അവശിഷ്ടങ്ങൾക്കിടയിലുള്ള ആളുകളെ കണ്ടെത്തുന്നതിൽ വിദഗ്ധ രക്ഷാപ്രവർത്തന സംഘം തിരച്ചിലിലാണെന്നും ജീവൻ നഷ്ടമായവർ ഉണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ലഭ്യമായ എല്ലാ റെസ്ക്യൂ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്നും ചുഴലിക്കാറ്റിൽ തകർന്ന ഹോഡോണിൻ മേഖലയിലേക്ക് എത്തികൊണ്ടിരിക്കുകയാണെന്നും സൈന്യത്തെ വിന്യസിക്കുന്നത് സർക്കാർ പരിഗണിക്കുകയാണെന്നും ,” ഹമാസെക് ട്വിറ്ററിൽ കുറിച്ചു.
ചെക്ക്-സ്ലൊവാക് അതിർത്തിയിലെ ഹോഡോണിൻ നഗരം ഉൾപ്പെടെ നിരവധി പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുഴലിക്കാറ്റ് വീശുകയും പരിക്കേൽക്കുകയും റിട്ടർമെൻറ് ഹോമിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഗ്രാമത്തിന്റെ പകുതിയും ചുഴലിക്കാറ്റ് നിലംപരിശാക്കിയിട്ടുണ്ടെന്ന് ചെക്ക് വാർത്താ ഏജൻസി സിടികെ പറഞ്ഞു.
അയൽരാജ്യമായ പോളണ്ടിൽ തെക്കൻ മാലോപോൾസ്ക പ്രവിശ്യയിൽ ഒരു ട്വിസ്റ്റർ പതിക്കുകയും മേൽക്കൂരകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റിൽ പരിക്കേറ്റവരെ ഹോഡോണിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.








































