gnn24x7

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ വാക്കിംഗ് ചലഞ്ചും മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി

0
433
gnn24x7

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ 100KM വാക്കിംഗ് ചലഞ്ചും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.

സെന്റ് മേരീസ് വാട്ടർഫോർഡ് സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കുവേണ്ടി പിതൃവേദിയുടെ നേതൃത്വത്തിൽ നടത്തിയ മെയ് മാസത്തിലെ 100KM വാക്കിംഗ് ചലഞ്ചും, മൊബൈൽ ഫോട്ടോഗ്രാഫി മത്സരവും വിജയകരമായി അവസാനിച്ചു.    

മെമ്പേഴ്സിൻറെ ശാരീരികവും മാനസികവുമായ പരിപാലനത്തിന്  ഈ ചലഞ്ച് വളരെയേറെ സഹായകരമായി. വാട്ടർഫോർഡിൽ നടക്കുവാനും സൈക്കിളിങ്ങിനും  മാത്രമായി നിർമ്മിച്ചിട്ടുള്ള Waterford Greenway, Maypark തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ  ഈ ചലഞ്ചിന് കൂടുതൽ സഹായകമായി. 100 കിലോമീറ്റർ  പൂർത്തിയായവർക്ക് മെഡൽ വിതരണം  ചെയ്യുന്നതാണ്.

മെയ് ഒന്നാം തീയതി തുടങ്ങിയ ചലഞ്ച് 31 തീയതിയാണ് അവസാനിച്ചത്. 59 ആളുകളാണ് ചലഞ്ചിൽ പങ്കെടുത്തത് അതിൽ 33 ആളുകൾ 100 കിലോമീറ്റർ പൂർത്തിയാക്കി. ചലഞ്ചിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി വികാരി ഫാ. ജോമോൻ കാക്കനാട്ടും ഷിജു ശാസ്താംകുന്ന് (പ്രസിഡണ്ട് ), ജോസ് മോൻ എബ്രഹാം (സെക്രട്ടറി), പിതൃവേദി കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി. 

വാക്കിംഗ് ചലഞ്ചിൽ നടക്കുന്നതിനിടെ 

 ഒപ്പിയെടുത്ത ഫോട്ടോകളിൽ, മൊബൈൽ ഫോട്ടോഗ്രാഫി  മത്സരത്തിൽ വിജയിച്ച ഫോട്ടോയും വിജയികളുടെ പേരും താഴെ ചേർക്കുന്നു.

 ഒന്നാം സമ്മാനം 

Jeby Thomas

രണ്ടാം സമ്മാനം 

Jemy Jacob

മൂന്നാം സമ്മാനം 

Anish Kurian

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7