gnn24x7

യൂറോപ്പിൽ AI മോഡലുകളുടെ ലോഞ്ച് മെറ്റാ താൽക്കാലികമായി നിർത്തി

0
134
gnn24x7

യൂറോപ്പിൽ മെറ്റാ എഐ മോഡലുകൾ തൽക്കാലം അവതരിപ്പിക്കില്ലെന്ന് യുഎസ് സോഷ്യൽ മീഡിയ കമ്പനി അറിയിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം ഉപയോക്താക്കളിൽ നിന്നുള്ള ഡാറ്റ പ്രയോജനപ്പെടുത്താനുള്ള പദ്ധതി വൈകിപ്പിക്കാൻ അയർലണ്ടിൻ്റെ സ്വകാര്യതാ റെഗുലേറ്റർ പറഞ്ഞതിന് ശേഷമാണ് നടപടി. കമ്പനിക്കെതിരെ നടപടിയെടുക്കാൻ ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, അയർലൻഡ്, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, സ്പെയിൻ എന്നിവിടങ്ങളിലെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റികളുടെ നിർദ്ദേശത്തിന് ശേഷമാണ് മെറ്റയുടെ നീക്കം.

സമ്മതം തേടാതെ തന്നെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) മോഡലുകളെ പരിശീലിപ്പിക്കാൻ വ്യക്തിഗത ഡാറ്റ ഉപയോഗിക്കാനുള്ളതായിരുന്നു മെറ്റയുടെ പദ്ധതി. എന്നിരുന്നാലും പൊതുവായി ലഭ്യമായതും ലൈസൻസുള്ളതുമായ ഓൺലൈൻ വിവരങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി പറഞ്ഞിട്ടുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം മുതിർന്ന ഉപയോക്താക്കൾ പങ്കിടുന്ന പൊതു ഉള്ളടക്കം ഉപയോഗിച്ച് എൽഎൽഎം പരിശീലിപ്പിക്കുന്നത് വൈകിപ്പിക്കാൻ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) ആവശ്യപ്പെട്ടതായി മെറ്റാ പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7