gnn24x7

സിറ്റി വെസ്റ്റിന്റെ ഹൃദയതാളമായി ‘MIC’; വിഷുക്കണിയും ഈസ്റ്റർ ബണ്ണിയും വിരുന്നെത്തിയ വർണ്ണാഭമായ വാർഷികാഘോഷം

0
47
gnn24x7

ഡബ്ലിൻ: പ്രവാസലോകത്തെ മലയാളിത്തനിമയുടെ കരുത്തുറ്റ അടയാളമായി മാറിയ ‘MIC’ (Malayalees in Citywest) തങ്ങളുടെ രണ്ടാം വാർഷികം ‘ഇഗ്നൈറ്റ് 2026’ ആഘോഷിച്ചു. ഏപ്രിൽ 6 നു കിലനാമാനാ ഹാളിൽ ഒരുക്കിയ വേദിയിൽ വിഷുക്കണിയുടെ ഐശ്വര്യവും ഈസ്റ്റർ ആഘോഷങ്ങളുടെ ആവേശവും ഒത്തുചേർന്നപ്പോൾ അത് സിറ്റി വെസ്റ്റിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത ഒരു അനുഭവമായി മാറി.ഈസ്റ്ററും വിഷുവും ഒന്നിച്ച വേദി:മലയാള തനിമ ഒട്ടും ചോരാതെ ഒരുക്കിയ ‘വിഷുക്കണി’ ചടങ്ങിന് മാറ്റ് കൂട്ടി.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വേദിയിൽ എത്തിയ ഈസ്റ്റർ ബണ്ണിയും (Easter Bunny) വർണ്ണാഭമായ ഈസ്റ്റർ മുട്ടകളും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമായി.റിപ്പോർട്ടും സാംസ്‌കാരിക വിരുന്നും:കമ്മിറ്റി അംഗങ്ങൾ MICന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കാണികളെ ആവേശത്തിലാഴ്ത്തി.

പരിപാടിയുടെ അവസാന മണിക്കൂറുകളിൽ ആവേശം കൊടുമുടിയിലെത്തിച്ചത് ഡിജെ ഗീജോ പീടിക്കമല (DJ Gijo Peedikimala) ആയിരുന്നു. ഗീജോയുടെ വിരൽത്തുമ്പിൽ വിരിഞ്ഞ താളത്തിനൊപ്പം കിൽനമാന ഹാൾ അക്ഷരാർത്ഥത്തിൽ ഇളകിമറിഞ്ഞു. പ്രായഭേദമന്യേ എല്ലാവരും ചുവടുവെച്ച ഡിജെ നൈറ്റ്, ഈ ആഘോഷത്തെ ഡബ്ലിൻ മലയാളി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റി.

സിറ്റി വെസ്റ്റിലെ മലയാളികളുടെ ഐക്യവും സ്നേഹവും വിളിച്ചോതുന്നതായിരുന്നു ‘ഇഗ്നൈറ്റ് 2026’. വരും വർഷങ്ങളിലും കൂടുതൽ മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മൈക്ക് ഭാരവാഹികൾ അറിയിച്ചു.

(വാർത്ത: ബിനു ഉപേന്ദ്രൻ)

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7