ഇന്ത്യൻ കൾച്ചറൽ കമ്യൂണിറ്റി ലീഷ് (ഐസിസിഎൽ) സംഘടിപ്പിക്കുന്ന മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് – ‘UTSAV 2024’ വേദി അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തിന്റെ ആവേശമായി മാറി. “Portlaoise”ൽ അരങ്ങേറിയ മിഡ്ലാന്‍ഡ് ഇന്ത്യൻ ഫെസ്റ്റിൽ സിനിമ താരം അന്നാ രാജൻ (ലിച്ചി) മുഖ്യാതിഥിയായി.


ജൂലൈ 27 രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച കലാകായിക മേളയില്‍ ആവേശം നിറഞ്ഞ വടംവലി, തിരുവാതിര, ചെണ്ടമേളം, ചിത്ര രചന, പഞ്ചഗുസ്തി, പെനാൽറ്റി ഷൂട്ട് ഔട്ട്, ബൗളിംഗ്, ഷോർട്പുട്, പുഷ്അപ്, റുബിക്സ് ക്യൂബ സോൾവിങ് തുടങ്ങിയ വിവിധ ഇനങ്ങളില്‍ മത്സരങ്ങൾ നടന്നു. മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ്, മറ്റു ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.ക്ലോഡ് 9 അവതരിപ്പിച്ച ലൈവ് മ്യൂസിക്, കുമ്പളം നോര്‍ത്തിന്റെ സംഗീതവിരുന്ന്, ദര്‍ശന്റെ ചടുലതാളത്തിലുള്ള ഡിജെ എന്നിവയും മിഡ്ലാന്‍ഡ് ഫെസിറ്റിനെ വേറിട്ടതാക്കി.

പ്രതിഭാധനരായ നര്‍ത്തകരെ അണിനിരത്തി മുദ്ര ആര്‍ട്ട്സും, കുച്ചിപ്പുടിയുമായി ക്ലാസിക്കല്‍ നൃത്തരംഗത്തെ അതുല്യ പ്രതിഭയായ സപ്ത രാമന് നമ്പൂതിരിയുടെ സപ്തസ്വര നൃത്തസംഘവും വേദിയെ ധന്യമാക്കി. ഭക്ഷണപ്രേമികള്‍ക്കായി രൂചിവൈവിധ്യങ്ങളുടെ രസക്കൂട്ടുകളൊരുക്കി ഇന്ത്യന്‍, ഐറീഷ്, ആഫ്രിക്കന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ മിഡ്ലാന്‍ഡ് ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി മാറി.


Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7G