gnn24x7

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രഥമ നാഷണൽ കോൺഫറൻസ് ജനുവരിയിൽ

0
400
gnn24x7

അയർലണ്ടിലെ പ്രവാസി നഴ്സുമാരുടെ സംഘടനയായ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ (MNI) പ്രഥമ നാഷണൽ കോൺഫറൻസ് 2023 ജനുവരിയിൽ ഡബ്ലിനിൽ വച്ച് നടത്തപ്പെടും. പ്രതിനിധി സമ്മേളനത്തിൽ അയർലണ്ടിന്റെ വിവിധ മേഖലകളിലുള്ള മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രാദേശിക ഘടകങ്ങളുടെ ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കുകയും നാളിതുവരെയുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും അതോടൊപ്പം അയർലണ്ടിലെ ആരോഗ്യമേഖലയിൽ പ്രവാസി നഴ്സുമാരനുഭവിക്കുന്ന പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യുകയും അവ പരിഹരിക്കുന്നതിനുവേണ്ടിയുള്ള സംഘടനയുടെ ഭാവിപരിപാടികൾ തീരുമാനിക്കുകയും ചെയ്യും. ഇന്ത്യൻ അംബാസഡറും ആരോഗ്യ മേഖലയിലെ പ്രമുഖ വ്യക്തികളും പങ്കെടുക്കുന്ന പൊതുസമ്മേളനത്തിൽ എല്ലാ പ്രവാസി നഴ്‌സുമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാൻ കഴിയും. പൊതുസമ്മേളനത്തെതുടർന്ന് വളരെ മികച്ച രീതിയിൽ ഒരുക്കുന്ന കലാപരിപാടികൾ ദേശീയ സമ്മേളനത്തെ മികവുറ്റതാക്കും. സമ്മേളനതീയതിയും സ്ഥലവും പിന്നീട് പ്രഖ്യാപിക്കും. ദേശീയ സമ്മേളനം വൻവിജയമാക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here