ഓണകാലത്തെ വരവേൽക്കാനൊരുങ്ങി അയർലണ്ട് മലയാളികളുടെ കൂട്ടായ്മ. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10ന് നടക്കും.ഡബ്ലിനിൽ GRIFFITH AVENUE ലെ SCOIL MHUIRE CBS ലാണ് വർണ്ണാഭമായ ഓണാഘോഷ പരിപാടികൾ നടക്കുക. കേരള തനിമ വിളിച്ചോതുന്ന കലാ- കായിക – സാംസ്കാരിക പരിപാടികൾ കോർത്തിണക്കിയാണ് ഇത്തവണ MIND അയർലണ്ട് കൂട്ടായ്മ ഒത്തുകൂടുന്നത്. ആർപ്പും ആരവവുമായി ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ബുക്കിംഗ് ഉടൻ ആരംഭിക്കും.