gnn24x7

MIND Mega Mela ജൂൺ 1ന് ; ഒരുക്കങ്ങൾ പൂർത്തിയായി

0
715
gnn24x7

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം അനു സിത്താര മുഖ്യാതിഥിയാകും.ജൂൺ ഒന്നിന് ഡബ്ലിനിലെ അൽസാ സ്പോർട്സ് സെന്ററിലാണ് മെഗാമേള സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ ഒൻപത് മണി മുതൽ ആഘോഷപരിപാടികൾ ആരംഭിക്കും.

ആവേശം നിറഞ്ഞ വടംവലി, കബഡി, ചെസ്സ് തുടങ്ങിയ കായിക മത്സരങ്ങളും നിരവധി കലാപരിപാടികളും അരങ്ങേറും. മ്യൂസിക് ഷോകൾ, ഫാഷൻ ഷോ, DJ തുടങ്ങി കാണികളിൽ ആവേശത്തിര അലത്തലുന്ന പരിപാടികളും മേളയുടെ ഭാഗമാകും.

മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് http://www.mindireland.org എന്ന് ലിങ്ക് വഴി കാർ പാർക്കിംഗ് ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7