ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ മിഴി അയർലണ്ട്. അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയായ മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ ‘ക്രിസ്മസ് പുതുവത്സര സന്ധ്യ’ ഡിസംബർ 14, ശനിയാഴ്ച നടക്കുന്നു. ST.BRIGIDS GAA CLUB- CASTLEKNOCK ൽ സംഘടിപ്പിക്കുന്ന ഈ ആഘോഷ പരിപാടിയിലേക്ക് എല്ലാ അയർലണ്ട് മലയാളികൾക്കും സ്വാഗതം. ഈ ആഘോഷ വേദിയിൽ നിരവധി മാസ്മരിക പ്രകടനങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു.

അയർലൻഡിലെ പ്രമുഖ ഗായകർ ഒരുക്കുന്ന സംഗീത വിരുന്നും, പ്രഫഷണൽ ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന ഡാൻസ് പ്രോഗ്രാം എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളാണ്. ഭക്ഷണ പ്രേമികളുടെ നാവിൽ കൊതിയൂറും നാടൻ വിഭവങ്ങൾ നിരക്കുന്ന ഫുഡ് കോർട്ടുകളാണ് മറ്റൊരു പ്രത്യേകത. അപ്പം, താറാവ് റോസ്റ്റ് ഫ്രൈഡ് റൈസ് ചില്ലി ചിക്കൻ ബീഫ് ഫ്രൈ, പോർക്ക് റോസ്റ്റ് ഡെസേർട്ട് തുടങ്ങി മലയാളികളുടെ പ്രിയ വിഭവങ്ങൾ എല്ലാം തന്നെ നിങ്ങൾക്കായി ഒരുങ്ങുന്നു. സന്തോഷത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പകർന്ന് ഈ ക്രിസ്മസ് പുതുവത്സരം ആഘോഷമാക്കാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

 
                






