gnn24x7

വിദേശ നഴ്‌സുമാരുടെ NMBI രജിസ്‌ട്രേഷൻ പ്രക്രിയയിൽ നേരിടുന്ന കാലതാമസത്തിന് പരിഹാരം കാണുന്നതിനായി Migrant Nurses Ireland നടപടി

0
703
gnn24x7

https://www.change.org/mni-appeal1

NMBI സിഇഒയും മറ്റ് NMBI ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (Migrant Nurses Ireland) നടപടിക്രമങ്ങൾ തുടങ്ങി. അതിനു മുന്നോടിയായി നഴ്‌സുമാരിൽ നിന്നും അവരുടെ പരാതികൾ സ്വരൂപിച്ച് NMBIയ്ക്ക് ഔദ്യോഗികമായി സമർപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ പരാതികൾ സമർപ്പിക്കാനായി https://www.change.org/mni-appeal1 എന്ന ലിങ്കിൽ sign in ചെയ്യുക.

കോവിഡ്-19 മഹാമാരിയുടെ തുടക്കം മുതൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ട് (NMBI) രജിസ്ട്രേഷനായി വിദേശത്തുള്ള അപേക്ഷകർ നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. ഈ വെല്ലുവിളികളെ മുൻ നിർത്തി വിദേശ നഴ്‌സുമാരുടെ എൻഎംബിഐ രജിസ്‌ട്രേഷൻ പ്രക്രിയയിലെ കാലതാമസം പരിഹരിക്കുന്നതിനായി കുടിയേറ്റ സൗഹൃദ സന്നദ്ധ സംഘടനയായ മൈഗ്രന്റ് നഴ്‌സസ് അയർലൻഡ് (Migrant Nurses Ireland) നിവേദനം സമർപ്പിക്കുന്നു.

INMO 2019 സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അയർലണ്ടിലെ നഴ്സിംഗ് ജനസംഖ്യയുടെ പകുതിയോളം EU പൗരന്മാരല്ലാത്തവരാണ്. ഐറിഷ് ഹെൽത്ത് കെയർ മേഖലയിൽ കുടിയേറ്റ നഴ്‌സുമാർ വഹിക്കുന്ന പങ്ക് നിർണായകമാണ്. കോവിഡ് -19 പാൻഡെമിക്കിന് മുമ്പ് വിദേശ അപേക്ഷകർക്ക് ഒരു തീരുമാന കത്ത് നൽകാൻ NMBI എടുത്ത പ്രോസസ്സിംഗ് സമയം ഏകദേശം 12 ആഴ്ചയാണ്. കോവിഡ് -19 എന്ന മഹാമാരി ആഗോളതലത്തിൽ ജീവിതത്തിന്റെ എല്ലാ മേഖലകളെയും മോശമായി ബാധിച്ചുവെന്നത് അറിയപ്പെടുന്ന വസ്തുതയാണ്. അതിനാൽ NMBIയുമായുള്ള വിദേശ പ്രോസസ്സിംഗിനായി പാൻഡെമിക് ആരംഭിച്ചതു മുതൽ, ബന്ധപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള എല്ലാ പ്രസക്ത രേഖകളും സമർപ്പിക്കുന്നത് പരിഗണിക്കാതെ തന്നെ അപേക്ഷകർ ആറ് മുതൽ എട്ട് മാസം വരെ കാത്തിരിക്കേണ്ടതായി വരുന്നുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ലോകമെമ്പാടുമുള്ള ജീവിതം ഏതാണ്ട് സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. എന്നിരുന്നാലും വിദേശ രജിസ്ട്രേഷൻ പ്രോസസ്സിംഗ് സമയത്തിലെ കാലതാമസം ഇപ്പോഴും തുടരുകയാണ്. ഇത് വിദേശ അപേക്ഷകരെ നിരവധി ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുന്നത്തിലേക്ക് നയിക്കുന്നു.

NMBI ഓവർസീസ് രജിസ്‌ട്രേഷന്റെ മുഴുവൻ പ്രക്രിയയ്‌ക്കായി വികസ്വര രാജ്യങ്ങളിൽ നിന്നുള്ള വിദേശ നഴ്‌സുമാരുടെ മൊത്തത്തിലുള്ള ചെലവ് അവരുടെ വരുമാനത്തിന് ആനുപാതികമായി കൂടുതലാണ്. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഉടൻ തന്നെ അയർലണ്ടിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയോടെ അവർ തങ്ങളുടെ പല ആവശ്യങ്ങളും ത്യജിക്കുന്നുണ്ട്. ഡിസിഷൻ ലെറ്റർ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും വലിയ തുകകൾ സ്വരൂപിച്ച് ഈ പ്രക്രിയ വേഗത്തിലാക്കാമെന്ന് പ്രലോഭിപ്പിച്ച് പല തട്ടിപ്പുകാരും ഈ സാഹചര്യം മുതലെടുക്കുന്നുമുണ്ട്.

പകർച്ചവ്യാധിയുടെ തുടക്കം മുതൽ നഴ്‌സുമാരുടെ വലിയ ക്ഷാമം അയർലൻഡ് അഭിമുഖീകരിക്കുകയാണ്. NMBI ഓവർസീസ് പ്രോസസ്സിംഗിലെ കാലതാമസം കാരണം മതിയായ നഴ്‌സുമാരുടെ സേവനവും ലഭ്യമാകുന്നില്ല. അതിനാൽ നിലവിൽ ഐറിഷ് ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ അനാവശ്യ സമ്മർദത്തിന് വിധേയരാകുകയും പല സന്ദർഭങ്ങളിലും ജീവനക്കാരുടെ കുറവ് നികത്താനായ അധിക ജോലി ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നു, ഇത് പരിചരണത്തിന്റെ ഗുണനിലവാരത്തിനും രോഗികളുടെ സുരക്ഷയ്ക്കും ഒരു അപകടസാധ്യത സൃഷ്ടിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here