ഹെൽത്ത് കെയർ അസിസ്റ്റന്റ്മാർ, ഹോം കെയർമാർ, കെയർ വർക്കർമാരുടെ അടിസ്ഥാന ശമ്പളം €30,000 ആയി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് വകുപ്പ് നടത്തിയ അവലോകനത്തിന്റെ ഭാഗമായി MNI സമർപ്പിച്ച നിവേദനം ചർച്ച ചെയ്യുന്നതിനായി മൈഗ്രന്റ് നഴ്‌സസ് അയർലണ്ടിലെ (MNI) ഭാരവാഹികൾ എന്റർപ്രൈസ്, ട്രേഡ് & എംപ്ലോയ്‌മെന്റ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച്ച നടത്തി. എംപ്ലോയ്‌മെന്റ് പെർമിറ്റ് മേധാവി എമിലി ഡി ഗ്രേയും മറ്റ് ഉദ്യോഗസ്ഥരും വകുപ്പിനെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തു. വർഗീസ് ജോയ്, ഐബി തോമസ്, ഷിജി ജോസഫ് എന്നിവർ യോഗത്തിൽ MNI യെ പ്രതിനിധീകരിച്ചു.

പുതിയ പെർമിറ്റിന് അപേക്ഷിക്കുന്നവർക്കോ പെർമിറ്റിന് പുതുക്കുന്നവർക്കോ ജനുവരി 17 മുതൽ €30,000 അടിസ്ഥാന ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. നിലവിലുള്ള പെർമിറ്റ് ഉടമകൾക്ക് ശമ്പള വർദ്ധനവ് അപേക്ഷിക്കുന്നതിനും, അംഗങ്ങൾക്ക് ഫാമിലി റിയൂണിഫിക്കേഷൻ സാധ്യമാക്കുന്നതിനും ആവശ്യമായ നടപടികൾ ഊർജിതമാക്കുന്നതിനുള്ള നിർദ്ദേശം MNI മുന്നോട്ട് വച്ചു.MNI യുടെ ആവശ്യങ്ങളോട് അനുകൂലമായ സമീപനമാണ് യോഗത്തിലുണ്ടായത്.അയർലണ്ടിൽ വിവിധ തൊഴിൽ മേഖലകളിൽ മിനിമം, ആവറേജ് ശമ്പള വർധനവുണ്ടാകുമ്പോൾ, എല്ലാ വർഷവും ഇൻഡക്സാഷൻ പ്രക്രിയയിലൂടെ അവലോകനം നടത്തി കെയർ അസിസ്റ്റന്റുമാർക്കും ശമ്പള വർദ്ധനവ് നൽകാകാറുണ്ട്.

30000 യൂറോ അടിസ്ഥാന ശമ്പള വർദ്ധനവ് നിലവിൽ പുതിയ പെർമിറ്റിന് അപേക്ഷിക്കുന്നവർക്കും പുതുക്കുന്നവർക്കും താത്കാലികമായി മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഈ പരിധി നിലവിലുള്ളവർക്കും ബാധകമാക്കണമെന്ന ആവശ്യം MNI യോഗത്തിൽ ശക്തമായി ആവശ്യപ്പെട്ടു. ഫാമിലി റീ യൂണിഫിക്കേഷൻ വിസ അനുവദിക്കുന്നതിനായി ഡിപ്പാർട്മെന്റ് ഓഫ് എന്റർപ്രൈസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസിന് സബ്‌മിഷൻ നൽകുന്നതിനും ബന്ധപ്പെട്ടിട്ടുണ്ട്. കൂടാതെ HSE നഴ്സിംഗ് ഹോമുകൾക്ക് നാഷണൽ ട്രീറ്റ്മെന്റ് പർച്ചേസ് ഫണ്ട് വർദ്ധിപ്പിക്കുന്നതിന് പിന്നാലെ, അവിടെ നിലവിൽ ജോലി ചെയ്യുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റുമാരുടെ ശമ്പളത്തിലും വർധനവുണ്ടാകുമെന്ന് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ പ്രത്യാശ പ്രകടിപ്പിച്ചു. നഴ്സിംഗ് സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നത്തിനുമായുള്ള പോരാട്ടം MNI തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb






































