കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ മോർട്ട്ഗേജ് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് സ്വിച്ചിംഗിലും റിമോർട്ട്ഗേജിലും ഏകദേശം 80% ഇടിവുണ്ടായി.ഓഗസ്റ്റിൽ 4,534 മോർട്ട്ഗേജുകൾക്ക് അംഗീകാരം ലഭിച്ചു. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 18 ശതമാനവും മുൻ മാസത്തെ അപേക്ഷിച്ച് 4.5 ശതമാനവും കുറഞ്ഞു.
ആദ്യ തവണ വാങ്ങുന്നവരാണ് (FTB) 62% മോർട്ട്ഗേജ് അംഗീകാരം നേടിയവർ. അതേസമയം mover purchasers ഏകദേശം 23% ആണ്. മൊത്തത്തിൽ, ഓഗസ്റ്റിൽ അംഗീകരിച്ച മോർട്ട്ഗേജുകളുടെ മൂല്യം 1.3 ബില്യൺ യൂറോയാണ് – ഇതിൽ എഫ്ടിബികൾ 820 മില്യൺ യൂറോയും mover purchasers സിന്റേത് 346 മില്യണും ആണ്. മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം മുൻ മാസത്തെ അപേക്ഷിച്ച് ഏകദേശം 4% കുറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിനേക്കാൾ 14% കുറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































