ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽമങ്കിപോക്സ് വൈറൽ അണുബാധ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ലോകാരോഗ്യ സംഘടന മങ്കിപോക്സിനെതിരെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിൽ നിന്ന് ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട തുടങ്ങിയ അയൽരാജ്യങ്ങളിലേക്ക് കുരങ്ങുപനി എന്നറിയപ്പെടുന്ന വൈറസ് പടർന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

അനുബാധ അപൂർവ സന്ദർഭങ്ങളിൽ മാരകമായേക്കാം.അടുത്ത സമ്പർക്കത്തിലൂടെ രോഗം പകരാം. ഇത് ശരീരത്തിൽ പഴുപ്പ് നിറഞ്ഞ മുറിവുകളും പനി പോലുള്ള ലക്ഷണങ്ങളും ഉണ്ടാക്കുന്നു. അസുഖമുള്ള മിക്ക ആളുകളും രണ്ടോ നാലോ ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കും. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ പൊതുജനങ്ങൾക്കായി എച്ച്എസ്ഇ പ്രതിരോധ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. രോഗബാധയുള്ളവർ ആരുമായും അടുത്ത ബന്ധം പുലർത്തരുത്.

പ്രായമായവർ, രോഗാവസ്ഥയുള്ളവർ, ഗർഭിണികൾ, അല്ലെങ്കിൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പുലർത്തുക. ജോലി സ്ഥലം, സ്കൂൾ, മറ്റു പൊതുസ്ഥലങ്ങളിലോ രോഗബാധ സംശയിക്കുന്നവർ പോകരുത്.-നിങ്ങളുടെ വീട്ടിൽ സന്ദർശകരെ അനുവദിക്കരുത് സാധ്യമെങ്കിൽ വളർത്തുമൃഗവുമായി അടുത്ത ബന്ധം പുലർത്തരുത്. വളർത്തുമൃഗത്തെ നിങ്ങളോടൊപ്പം കിടക്കയിൽ ഉറങ്ങാൻ അനുവദിക്കരുത്. ചികിത്സക്കായി നിങ്ങളുടെ ജിപിയെയോ അല്ലെങ്കിൽ ജിപി ഔട്ട്-ഓഫ്-ഹവർ സേവനത്തെയോ ബന്ധപ്പെടുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































