gnn24x7

എം ടി അനുസ്മരണം

0
314
gnn24x7

അയർലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടന്നു. താലായിലെ സയന്റോളജി ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കെ പി ബിനു, സോമി തോമസ്, റോയി കുഞ്ചലക്കാട്ട്, ജിനുരാജ് മല്ലശ്ശേരി, ഷൈൻ പുഷ്പാംഗതൻ, ഷൈജു തോമസ്, ജിമ്മി ആന്റണി, ലിങ്ക് വിൻസ്റ്റാർ, സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയി, സാബു ജോസഫ്, അജിത്ത് കേശവൻ, സുഭാഷ് മേനോൻ എന്നിവർ പ്രിയപ്പെട്ട എം ടി യെ അനുസ്മരിച്ചു കൊണ്ടു സംസാരിച്ചു.

കെ പി ബിനുവും സാബു ജോസഫും എം ടി യുടെ സിനിമകളിലെ ഗാനങ്ങൾ ആലപിച്ചു.2009-ൽ മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ചാണ് എം ടി അയർലൻഡിലെത്തിയതും വിവിധ പരിപാടികളിൽ പങ്കെടുത്തതും.

രണ്ടാഴ്ച്ചക്കാലത്തെ അദ്ദേഹത്തിന്റെ അയർലണ്ട് ജീവിതത്തിനിടയിൽ അജിത്ത് കേശവൻ ക്യാമറയിൽ പകർത്തിയ നൂറു കണക്കിനുള്ള ചിത്രങ്ങളും ചെറു വീഡിയോകളും കോർത്തിണക്കിക്കൊണ്ട് അദ്ദേഹവും ടോബി വർഗീസും ചേർന്നൊരുക്കിയ വീഡിയോ പ്രദർശനം ഓർമ്മകൾ അയവിറക്കാനും ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെക്കാനും സഹായകമായി.

സെക്രട്ടറി രാജൻ ദേവസ്യ സ്വാഗതവും ട്രഷറർ ലോറൻസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7