gnn24x7

മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാന്സസ് ഒരുക്കുന്ന “അരങ്ങേറ്റം 2023” നവംബർ 4ന്

0
1229
gnn24x7

അയർലൻഡിന്റെ ഹൃദയ സദസ്സ് സസ്നേഹം ഓർത്തു വച്ച് കാത്തിരിക്കുന്ന ദിവസം വന്നെത്തി. നവംബർ 4 ശനിയാഴ്ച,വൈകീട്ട് 4 മണിക്ക് BARBICAN CENTRE, DROGHEDA ൽ വച്ചാണ് അയർലണ്ടിലെ ഏറ്റവും വലിയ നൃത്തോൽസവമായ “മുദ്ര അരങ്ങേറ്റത്തിന്” തിരി തെളിയുന്നത്. മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാന്സസ് ആണ് ഉത്സവ തുല്യമായ ഈ നർത്തന രാവ് ഐറിഷ് മലയാളികൾക്കായി സമർപ്പിക്കുന്നത്.

പന്ത്രണ്ട് വർഷങ്ങൾ നിറ സാന്നിധ്യം ആയി തനിമ ചോരാതെ നിറഞ്ഞു നിന്നതു കൊണ്ട് കൈവന്ന പാരമ്പര്യം, അരങ്ങേറ്റം എന്ന സ്വപ്ന വേദിയിലേക്ക് ചുവടു വയ്ക്കുന്ന നൂറു നൂറു വിദ്യാർത്ഥികൾ, പഠനം പൂർത്തിയാക്കി അയർലൻഡിലെ എണ്ണം പറഞ്ഞ നർത്തകരായി മാറിയവർ, നിരന്തര പരിശീലനത്തിന്റെ മികവിൽ അരങ്ങേറ്റത്തിന് ഒരുങ്ങി നിൽക്കുന്ന വിദ്യാർഥികൾ, ഏതോ കാലത്തിലെ എന്നോ പറഞ്ഞു പോയ കഥകളിലെ ദേവലോക നൃത്ത സദസ്സുകളെ അനുസ്മരിപ്പിക്കും വിധം കെട്ടിലും മട്ടിലും തലയുയർത്തി നിൽക്കുന്ന, ആസ്വാദകരെ ആ കാലത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോകുന്ന വേദികൾ, എല്ലാറ്റിലും ഉപരിയായി വര്ഷങ്ങളുടെ പ്രയത്നം കൊണ്ട് നൃത്തം എന്ന കലയെ ധന്യമായ ഉപാസന ആക്കി മാറ്റിയ ധന്യ കിരൺ എന്ന ഗുരുനാഥ…

ദൈവം തൊട്ട ചിലങ്കകൾ സ്വന്തമായുള്ള അവരുടെ അനുഗ്രഹം നിറഞ്ഞ ശിക്ഷണ രീതികൾ ഇതിന്റെ ഒക്കെ മുഴുവൻ പേരാണ് “മുദ്ര അരങ്ങേറ്റം “. അയർലൻഡിന്റെ ഹൃദയത്തിൽ വേദിയൊരുക്കി നൃത്ത ചുവടുകൾ കൊണ്ട് ഒരിക്കലും മായാത്ത മുദ്ര പതിപ്പിക്കുവാൻ മുദ്ര അരങ്ങേറ്റങ്ങൾക്കും, മുദ്ര സ്കൂൾ ഓഫ് ഡാൻസിനും എന്നും കഴിഞ്ഞിട്ടുണ്ട് .2023 നവംബർ നാല് ശനിയാഴ്ച 4.30ന് ദ്രോഹഡബാർബിക്കൻ സെന്റർ ഇൽ ഒരുങ്ങുന്ന അരങ്ങിലേക്കിറങ്ങി വരുന്ന നടരാജ മൂർത്തിയുടെ മുന്നിൽ തെളിഞ്ഞു കത്തുന്ന നിലവിളക്കിനെ സാക്ഷിയാക്കി ധന്യ കിരൺ അനുഗ്രഹിച്ചേൽപ്പിക്കുന്ന ചിലങ്കകൾ അണിഞ്ഞു നാല് വിദ്യാർഥികൾ മുദ്രയുടെ ആറാമത് അരങ്ങേറ്റ വേദിയിലേക്ക് എത്തുന്നത് മേഘ ഇളയരാജ , നില ഇളയരാജ , കരിനൊവ അന്നാ മാത്യു, മനസാ മനോജ് എന്നിവർ ആണ്.

എല്ലായിപ്പോഴും അരങ്ങേറ്റ വേദികളെ മാസ്മരികമാക്കുന്നത് മികവുറ്റ പക്കമേള അകമ്പടിയാണ് , പശ്ചാത്തലത്തിലേക്കു ഒഴുകി എത്തുന്ന പക്കമേളം നയിക്കുന്ന ശ്രുതി രാവാലിക്കു അകമ്പടിയായി മൃദങ്ങത്തിൽ അഭിഷേക് വാസുവും , വിയലിനിൽ രോഹിത് ജയന്തനും നാട്ടുവാങ്ങത്തിൽ ഗുരു ധന്യ കിരണും അണിചേരുമ്പോൾ മുദ്ര അരങ്ങേറ്റം കാണികൾക്കു ഒരു വേറിട്ട അനുഭവം ആകും എന്നതിൽ സംശയം ഇല്ല, എല്ലാറ്റിനും സാക്ഷിയായി അയർലൻഡിലെ മുഴുവൻ സഹൃദയരും അവിടെയുണ്ടാവും. അയർലണ്ടിൽ അരങ്ങേറ്റങ്ങൾക്കു ലൈവ് പക്കമേളം ആദ്യമായി അവതരിപ്പിച്ചത് മുദ്ര ആണ് എന്നുള്ളത് എടുത്തു പറയേണ്ട കാര്യം ആണ്. എല്ലാവരെയും സാദരം മുദ്രയുടെ അരങ്ങേറ്റ വേദിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു …..പ്രേവേശനം തികച്ചും സൗജന്യം ആയിരിക്കും

വാർത്ത : ജെയ്സൺ ജോസഫ്

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7