അയർലണ്ടിന്റെ മണ്ണിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായി തിളങ്ങുന്ന ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ഒരുക്കുന്ന ‘അരങ്ങേറ്റം 2024’ന് തിരിതെളിയാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ഡിസംബർ 8, ഞായറാഴ്ച ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 4 മണിക്ക് ‘അരങ്ങേറ്റം-2024’ നടക്കും. ധന്യ കിരണിന്റെ ശിക്ഷണത്തിൽ നൃത്ത പരിശീലനം നേടിയ 16 വിദ്യാർത്ഥികളാണ് ഇത്തവണ അരങ്ങേറ്റം നടത്തുന്നത്.

ADHYA MANOJ, ANGELA TRESA JAIMON, AISHWARYA VASANTH PILLAI, ISABELLE ABRAHAM, DELFIA LIZBETH DILEEP, ANGEL JOBY, EESHA SENAPATHY, ISHA UNNIKRISHNAN, STEPHANIE ANN ROJAN, VARSHA SARAVANAN, SAMANTHA SUNIL, JANANI ANAND, JIYA PRASANTH, ELISH ROSE PRAVEEN, SAMHITHA RAMESH, MEGHA NATCHIAPPAN എന്നിവരാണ് അരങ്ങേറുന്നത്.


അരങ്ങേറ്റത്തിന്റെ മറ്റൊരു പ്രത്യേകത ലൈവ് ഓർക്കസ്ട്രയാണ്. കുച്ചിപ്പുടി വിദ്യാർത്ഥികളുടെ രംഗപ്രവേശവും വേദിയിൽ നടക്കും. ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” വിദ്യാർത്ഥികളുടെ ഏഴാമത് അരങ്ങേറ്റമാണ് ഇക്കുറി നടക്കുന്നത്.


Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
