gnn24x7

അയർലണ്ടിലെ നിധി സജേഷ് ആലപിച്ച ” ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര ഗാനം ശ്രദ്ധനേടുന്നു

0
298
gnn24x7

അയർലണ്ടിൽ നിന്നുള്ള നിധി സജേഷ് ആലപിച്ച ” ചെണ്ടോ ചെന്താമര” എന്ന് തുടങ്ങുന്ന മനോഹര ഗാനം  ശ്രദ്ധനേടുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ 4 മ്യൂസിക്‌സിലെ തന്നെ  ബിബിയും എൽദോസും ചേർന്നെഴുതിയ ഗാനത്തിൽ അഭിനയിചിരിക്കുന്നത് നിധിയും അനുജത്തി അഥിതിയും ചേർന്നാണ്.

അയർലണ്ടിലെ മനോഹരമായ പാർക്കുകളും കുട്ടിക്കുറുമ്പുകളും പശ്ചാത്തലത്തിൽ നിറഞ്ഞ മ്യൂസിക് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നതും 4 മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് ഈ ഗാനം റീലീസ് ആയിരിക്കുന്നത്. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ന്റെ  അയർലണ്ട് എപ്പിസോഡിലൂടെയാണ് നിധി സജേഷിനെ 4 മ്യൂസിക്സ് കണ്ടെത്തിയത്.

അയർലൻഡിൽ നിന്നുള്ള19 പുതിയ സിംഗേഴ്സിനെയാണ് 4 മ്യൂസിക്സ് “മ്യൂസിക് മഗ്ഗി”ലൂടെ സംഗീതലോകത്തിന് പരിചയപ്പെടുത്തുന്നത്. 16 പുതിയ ഗാനങ്ങളിൽ 4 എണ്ണം ഇതിനുമുൻപ് റീലീസ് ആയിട്ടുണ്ട്. മ്യൂസിക് മഗ്ഗിലെ ഇനിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷൻ ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്. അയർലൻഡ് മലയാളികളായ സജേഷ് സുദര്ശനന്റെയും സൗമ്യ സജേഷിന്റെയും കുട്ടികളാണ് നിധിയും അതിഥിയും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here