gnn24x7

അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബായ ‘നീന ക്രിക്കറ്റ് ക്ലബ് ’15 വർഷത്തിന്റെ നിറവിൽ.

0
553
gnn24x7

നീനാ : (കൗണ്ടി ടിപ്പററി )അയർലണ്ടിലെ ആദ്യകാല മലയാളി ക്രിക്കറ്റ് ക്ലബ്ബുകളിൽ ഒന്നായ ‘നീനാ ക്രിക്കറ്റ് ക്ലബ്’ മികച്ച നേട്ടങ്ങളുമായി 15 വർഷങ്ങൾ പിന്നിടുകയാണ് .നിലവിൽ മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ ഒന്നാം ഡിവിഷനിലാണ് നീനാ ക്രിക്കറ്റ് ക്ലബ് കളിച്ചുകൊണ്ടിരിക്കുന്നത് .2007 വർഷത്തിൽ ടിപ്പററി  കൗണ്ടിയിലെ നീന ടൗണിൽ ഒരു  കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്ന് ആരംഭിച്ച ഈ ക്ലബ് വർഷങ്ങൾക്ക് ഇപ്പുറം 2012 മൺസ്റ്റർ ചാമ്പ്യൻസ്, 2013,2014,2015  മൺസ്റ്റർ റണ്ണേഴ്‌സ് അപ്പ്  എന്ന് ഇങ്ങനെ  തുടർച്ചയായി മികച്ച പ്രകടനം  കാഴ്ചവെച്ച് നീനാ  നിവാസികൾക്കും വിശിഷ്യ മലയാളിക്കും അഭിമാനമായി മാറി.2013 ഇൽ കണ്ണൻ ശ്രീനിവാസ് ,2021 ഇൽ ക്യാപ്റ്റൻ ജിൻസൺ അബ്രഹാം എന്നിവർ മൺസ്റ്ററിലെ മികച്ച താരങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ടു.

നിരവധി മികച്ച പ്രകടനങ്ങൾ  കൊണ്ട്  ഇതിനോടകം മൺസ്റ്റർ ക്രിക്കറ്റ്  യൂണിയനിൽ  നീന ക്രിക്കറ്റ് ക്ലബ് തങ്ങളുടെ മുഖമുദ്ര പതിപ്പിച്ചുവെന്നും ,മൺസ്റ്റർ മുൻനിര ക്ലബുകൾക്ക് ഗ്രൗണ്ടിൽ വെല്ലുവിളി ഉയർത്തുകുയും പലവട്ടം വിജയക്കൊടി പാറിക്കുകയും ചെയ്ത് നീനയുടെ നിറസാന്നിദ്ധ്യം അറിയിച്ചുവെന്നും ആദ്യ ചെയർമാൻ ടോം പോൾ , 2012 മൺസ്റ്റർ കപ്പ് വിന്നിങ് ക്യാപ്റ്റനും മാൻ  ഓഫ് ദി ഫൈനലും ആയ ജിൻസൺ എബ്രഹാം എന്നിവർ പറഞ്ഞു.
ഒപ്പം നിരവധി ക്ലബ് മെമ്പേഴ്‌സ് അമ്പയർ കോഴ്‌സ്, കോച്ചിങ് കോഴ്‌സ് തുടങ്ങിയവ പൂർത്തിയാക്കി പുതിയ തലമുറയെ പരിശീലിപ്പിക്കുന്നു. ടിപ്പററി കൗണ്ടിയിലും പരിസരത്തും ഉള്ള ഐറിഷുകാർ ഉൾപ്പെടെ ഉള്ളവർ ഇപ്പോൾ ടീമിൽ കളിക്കുന്നു. അയർലണ്ട് അണ്ടർ 19 വേൾഡ് കപ്പ് കളിച്ച, ഇപ്പോൾ മൺസ്റ്റർ ഹിറ്റ്‌സ് താരമായ  ‘ആരോൺ കാവലി’മുൻ നീന താരം ആണ്.ലോക നിലവാരത്തിൽ ഉള്ള ബാലിഹാൻ ക്രിക്കറ്റ് ഗ്രൗണ്ട് ആണ് നീന ഹോം ഗ്രൗണ്ട് ആയി ഉപയോഗിക്കുന്നത്.  

മൺസ്റ്റർ ക്രിക്കറ്റ് യൂണിയൻ സഹായത്തോടെ മികച്ച പരിശീലന സൗകര്യം  ഒരുക്കിയിട്ടുണ്ടെന്നും പുതിയ സീസൺ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും ക്ലബ് ചെയർമാൻ അനുലാൽ വി ,പുതിയ ക്യാപ്റ്റൻ ജോജിൻ പുള്ളോലിൽ മാത്യു എന്നിവർ പറഞ്ഞു. അതൊടുപ്പം എല്ലാ ക്രിക്കറ്റ് പ്ലയേഴ്‌സ്,ഫോള്ളോവെർസ്, നിങ്ങളുടെ പ്ലെയിങ് ലെവൽ എന്തു തന്നെ ആയിക്കോട്ടെ, തീർച്ച ആയും ബന്ധപ്പെടു, ക്രിക്കറ്റ് കളിക്കു, പുതിയ കുട്ടുകാരെ പരിചയപെടുകുയും ചെയ്യൂ എന്നും ചെയര്മാന് അനുലാൽ വി കൂട്ടിച്ചേർത്തു.

ഏപ്രിൽ മാസം പുതിയ സീസൺ ആരംഭിക്കുമെന്നും , മെമ്പർഷിപ് ഫീ, സ്റ്റുഡന്റസ്, അണ്ടർ 18 എന്നിവർക്കു ഡിസ്‌കൗണ്ട് നിരക്ക് സാധ്യമാണ് എന്നും വിമൽ  ജോൺ (ട്രഷറർ  ) അറിയിച്ചു. ജനുവരിയിൽ ചേർന്ന ജനറൽ ബോഡി മീറ്റിംഗ് പുതിയ ക്ലബ് കമ്മിറ്റിയെ  നിയമിച്ചു.അനുലാൽ വി (ചെയർമാൻ ), ഹരി എൻ ജി (സെക്രട്ടറി ), വിമൽ ജോൺ (ട്രഷറർ ) എന്നിവർക്കു ഒപ്പം ജോജിൻ മാത്യു (ക്യാപ്റ്റൻ), ടോം പോൾ (വൈസ് ക്യാപ്റ്റൻ ) എന്നിവരും ചുമതലയേറ്റു .
കൂടുതൽ വിവരങ്ങൾക്കു ബന്ധപെടുക,
അനുലാൽ  വി.(ചെയർമാൻ ) +353 87 147 8272. ജോജിൻ  മാത്യു (ക്യാപ്റ്റൻ ) +353 87 160 9937.
വാർത്ത : ജോബി മാനുവൽ 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here