gnn24x7

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം അംഗീകരിച്ചു: എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നഴ്സിംഗ് ബോർഡ്

0
5898
gnn24x7

എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടിക്കൊടുത്തു നഴ്സിംഗ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ ഉണ്ടായ കാലതാമസം കാരണം ബുദ്ധിമുട്ടുണ്ടായ നൂറുകണക്കിന് വിദേശ നഴ്സുമാരുടെ പ്രശ്നങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് നിരവധി തവണ ആരോഗ്യ മന്ത്രിക്കും ജസ്റ്റിസ് മന്ത്രിക്കും നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിനും സമർപ്പിച്ച നിവേദനങ്ങൾ വഴി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതുകൂടാതെ ഈ പ്രശ്നത്തിൽ ട്രേഡ് യൂണിയൻ ആയ ഐ എൻ എം ഓയുടെ ഇടപെടലും മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഉറപ്പുവരുത്തിയിരുന്നു.

മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികളുമായി നഴ്സിംഗ് ബോർഡ് അധികാരികൾ നടത്തിയ ഓൺലൈൻ മീറ്റിങ്ങിൽ ഇക്കാര്യം പരിഗണിക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പരിമിതമെങ്കിലും നിരവധിപേർക്ക് സഹായകമാകുന്ന രീതിയിൽ ഐ ഇ എൽ ടി എസ്/ഓ ഇ ടി പരീക്ഷകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടാൻ നഴ്സിംഗ് ബോർഡ് തീരുമാനിച്ചത്.

അതുകൂടാതെ അഡാപ്റ്റേഷൻ പ്രോഗ്രാം കാലോചിതമായി പരിഷ്കരിക്കണമെന്ന സംഘടനയുടെ ആവശ്യം നഴ്സിംഗ് ബോർഡ് പരിഗണിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു അഡാപ്റ്റേഷൻ ഫോക്കസ് ഗ്രൂപ്പ് മീറ്റിംഗ് നടത്തുകയും അതിലേക്കു മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ പ്രതിനിധികളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഫോക്കസ് ഗ്രൂപ് മീറ്റിങ്ങിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ട് ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു സംഘടനയുടെ നിർദ്ദേശങ്ങൾ അതിലേക്കായി സമർപ്പിക്കുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

gnn24x7