gnn24x7

എക്സ്പ്രസ് വേഗതയില്ല; പാസ്‌പോര്‍ട്ട് എക്സ്പ്രസ് ഇനി ”പോസ്റ്റ് പാസ്‌പോര്‍ട്ട്”

0
455
gnn24x7

ഡബ്ലിന്‍: പാസ്‌പോര്‍ട്ട് എക്സ്പ്രസിൻറെ പേര് ‘പോസ്റ്റ് പാസ്‌പോര്‍ട്ട്’ എന്ന് മാറ്റുന്നു. പേരിലുള്ള എക്സ്പ്രസ് വേഗതപ്രവൃത്തിയിലില്ലാത്തതിനാലാണ് വിദേശകാര്യ വകുപ്പും ആന്‍ പോസ്റ്റും ഒത്തു ചേര്‍ന്ന് ഈ പുനര്‍നാമകരണം നടത്തിയത്. നടപടികള്‍ വേഗത്തിലാക്കുന്നതിന് പകരം പേരുമാറ്റാനുള്ള തീരുമാനം പരിഹാസ്യമാണെന്ന് പേരുമാറ്റാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് സിന്‍ഫെയ്ന്‍ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു.

ട്രാവല്‍ ഡോക്യുമെന്റിന് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും വേഗത കുറഞ്ഞ സംവിധാനമാണ് പാസ്‌പോര്‍ട്ട് എക്‌സ്പ്രസ്. തപാലിലൂടെ ലഭിക്കാന്‍ എട്ട് ആഴ്ച വരെ സമയാണ് വേണ്ടി വരുന്നത്. സമയത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഇപ്പോഴത്തെ പേരുമാറ്റം ഒഴിവാക്കുമെന്നും മാസങ്ങള്‍ നീണ്ട പ്രചാരണത്തിന് ശേഷമാണ് പേര് മാറ്റം നിലവില്‍ വരുന്നതെന്നും ഫിനഗേല്‍ ടിഡി എമര്‍ ഹിഗ്ഗിന്‍സ് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here