gnn24x7

രാഹുലിന്റെ വിദേശ സന്ദർശനം കേന്ദ്രത്തിന്റെ അനുമതിയില്ലാതെ

0
232
gnn24x7

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ ലണ്ടൻ സന്ദർശം തുടക്കത്തിൽ തന്നെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ലണ്ടനിൽ സംഘടിപ്പിച്ച ‘ഐഡിയാസ് ഫോർ ഇന്ത്യ’ കോൺക്ലേവിൽ പങ്കെടുക്കാനെത്തിയ രാഹുലിന്റെ പരാമർശങ്ങൾ ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഇപ്പാഴിതാ എംപിയായ രാഹുൽ യുകെ സന്ദർശനത്തിനായി കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന ആരോപണങ്ങളാണ് ഉയരുന്നത്.

ഇന്ത്യ വിരുദ്ധനെന്ന് കരുതപ്പെടുന്ന ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ രാഹുൽ ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇത് കെട്ടടങ്ങും മുൻപേയാണ് പുതിയ വിവാദം രൂപം കൊണ്ടിരിക്കുന്നത്. നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സന്ദർശനത്തിനായി അനുമതി തേടിയില്ലെന്നുമാണ് ആരോപണം. എന്നാൽ ഇതേ പരിപാടിയിൽ പങ്കെടുത്ത ആർജെഡി എംപി മനോജ് ഝാ സന്ദർശനത്തിനായി അനുമതി തേടിയെന്നും പരാമർശമുണ്ട്.

രാഹുൽ ഗാന്ധി പരിപാടിയിൽ സംവദിക്കുന്നതിന് ഒരു ദിവസം മുൻപാണ് മനോജ് ഝാ പങ്കെടുത്തത്.എല്ലാ പൊതുപ്രവർത്തകരും ജനപ്രതിനിധികളും വിദേശ യാത്രയ്ക്ക് മുൻപായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ലോക്സഭ സെക്രട്ടറിയേറ്റിന്റെ മാർഗനിർദേശപ്രകാരം വിദേശത്ത് അനൗദ്യോഗിക സന്ദർശനം നടത്തുന്ന എംപിമാർ വിദേശകാര്യ മന്ത്രാലത്തിന്റെയും ആഭ്യന്തര മന്ത്രാലത്തിന്റെയും അനുമതി തേടേണ്ടതുണ്ട്.

ജനപ്രതിനിധികളെ ഇത്തരം സന്ദർശനത്തിനായി ക്ഷണിക്കുന്ന ക്ഷണക്കത്തുകൾ അനുമതിക്കായി വിദേശകാര്യ മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രാലയത്തിലെ സെക്രട്ടറിയ്ക്കും കൈമാറണം.രണ്ട് മന്ത്രാലത്തിൽ നിന്നും അനുവാദം ലഭിച്ചുകഴിഞ്ഞാൽ ലോക്സഭാ സ്പീക്കറിനെയോ രാജ്യസഭാ വൈസ് പ്രസിഡന്റിനെയോ സന്ദർശന വിവരങ്ങൾ അറിയിക്കണം. എംപിമാരുടെ വിദേശ സന്ദർശനം ഔദ്യോഗികമാണെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മാത്രമല്ല സന്ദർശനത്തിനായി ക്ഷണിച്ച സ്ഥാപനത്തിന്റെ വിവരങ്ങൾ സ്വയം ബോദ്ധ്യപ്പെടുത്തണം.

ഇവ അനൗദ്യോഗിക സന്ദർശനത്തിന്റെ മാർഗനിർദേശങ്ങളാണ്. എന്നാൽ സ്വകാര്യ യാത്രകൾക്ക് അനുമതിയുടെ ആവശ്യമില്ല.രാഹുൽ ഗാന്ധി നിയമങ്ങൾ പാലിച്ചില്ലെന്ന വാദങ്ങൾ കോൺഗ്രസും കേന്ദ്രസർക്കാരും തമ്മിൽ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. എംപിമാർ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമല്ലെങ്കിൽ സർക്കാരിൽ നിന്ന് അത്തരത്തിലുള അനുമതി.

രാഹുൽ ഗാന്ധി നിയമങ്ങൾ പാലിച്ചില്ലെന്ന വാദങ്ങൾ കോൺഗ്രസും കേന്ദ്രസർക്കാരും തമ്മിൽ തർക്കങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. എംപിമാർ ഒരു ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമല്ലെങ്കിൽ സർക്കാരിൽ നിന്ന്അത്തരത്തിലുള അനുമതി ആവശ്യമില്ലെന്നാണ് കോൺഗ്രസ് വാദിക്കുന്നത്. മാത്രമല്ല രാഹുൽ സന്ദർശനത്തിന് മുൻപായി എഫ്സിആർഎ( വിദേശ സംഭാവന (നിയന്ത്രണം) നിയമം പ്രകാരമുള അനുമതി തേടിയിരുന്നെന്നും മാത്രമല്ല വിവാദമായി ഉയർത്തിക്കാട്ടുന്നത് നിയമമല്ല മറിച്ച് മാർഗനിർദേശങ്ങൾ മാത്രമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here