gnn24x7

അയർലണ്ടിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തില്ല: പ്രധാനമന്ത്രി

0
227
gnn24x7

അയർലണ്ടിൽ ഇന്ധന റേഷനിംഗ് ഏർപ്പെടുത്തില്ലെന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി Micheál Martin. കുറച്ച് ദിവസങ്ങളായി രാജ്യത്ത് ഇന്ധന റേഷനിംഗ് ഏർപ്പെടുത്തുമെന്ന് പ്രചരണം വ്യാപകമായിരുന്നു.

നിലവിൽ ഇന്ധനത്തിന്റെ എനർജിയുടെ വില വർധിക്കുന്നത് ആശങ്കയോടെയാണ് സർക്കാർ കാണുന്നത്. എന്നിരുന്നാലും ഉടനെ ഇന്ധന റേഷനിംഗ് ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നൽകി.ഉക്രെയ്ൻ യുദ്ധവും സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ ബാധിച്ചിട്ടില്ല. പെട്രോൾ, ഡീസൽ ക്ഷാമം മുന്നിൽക്കണ്ട് സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ച് കഴിഞ്ഞു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഏതു സാഹചര്യവും നേരിടാൻ രാജ്യം സജ്ജമാണ്. കൂടാതെ,നാഷണൽ ഓയിൽ റിസർവ് ഏജൻസി കരുതൽ ശേഖരമുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.നിലവിൽ നോർവേയിൽ നിന്നും യുകെയിൽ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here