അതിമനോഹരമായ ആകാശ വിസ്മയത്തിനായിരുന്നു അയർലണ്ട് ഇന്നലെ സാക്ഷിയായത്. അറോറ ബോറിയാലിസ് എന്നും അറിയപ്പെടുന്ന നോർത്തേൺ ലൈറ്റ്സ് അയർലണ്ടിലുനീളം ദൃശ്യമായി. ഡോണഗൽ, സ്ലിഗോ, മയോ എന്നിവയുൾപ്പെടെ വടക്കൻ, പടിഞ്ഞാറൻ കൗണ്ടികളിൽ നോർത്തേൺ ലൈറ്റ്സ് കാണാൻ സാധിക്കുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കിലും രാജ്യത്തുടനീളം ഇവ ദൃശ്യമായി.

ഭൂമിയുടെ മഗ്നെറ്റിക് ഫീൽഡിൽലൂടെ വിക്ഷേപിക്കപ്പെടുന്ന സൂര്യനിൽ നിന്നുള്ള ചാർജ്ജ് കണങ്ങൾ ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തിലെ വാതകങ്ങളുമായി കൂട്ടിയിടിക്കുന്നതിൻ്റെ ഫലമായാണ് അറോറ ബോറിയാലിസ് അല്ലെങ്കിൽ നോർത്തേൺ ലൈറ്റുകൾ എന്ന പ്രതിഭാസം സംഭവിക്കുന്നത്. നോർത്തേൺ ലൈറ്റുകളുടെ നിറം കൂട്ടിയിടിക്കുന്ന വാതക കണങ്ങളുടെ തരത്തെ ആശ്രയിച്ചിരിക്കുന്നു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb