gnn24x7

അധ്യാപകർക്കെതിരായ പരാതികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 35 ശതമാനം വർധനവുണ്ടായി

0
126
gnn24x7

കഴിഞ്ഞ വർഷം പ്രൊഫഷൻ റെഗുലേറ്ററി ബോഡിയിൽ അധ്യാപകർക്കെതിരെ നൽകിയ പരാതികളുടെ എണ്ണം 35 ശതമാനം വർധിച്ച് 58 ആയി.ടീച്ചിംഗ് കൗൺസിലിൻ്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം കൗൺസിലിൻ്റെ അധ്യാപക രജിസ്റ്ററിൽ നിന്ന് മൂന്ന് അധ്യാപകരെ നീക്കം ചെയ്യുകയും ‘ഫിറ്റ്നസ് ടു ടീച്ച്’ അന്വേഷണങ്ങളെ തുടർന്ന് ഹൈക്കോടതി സ്ഥിരീകരിക്കുകയും ചെയ്തു. ‘ഫിറ്റ്‌നസ് ടു ടീച്ച്’ അന്വേഷണത്തിൽ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ തെളിഞ്ഞു. കഴിഞ്ഞ വർഷം മാർച്ച് അവസാനം വരെയുള്ള 12 മാസത്തിനുള്ളിൽ ടീച്ചിംഗ് കൗൺസിലിൽ നൽകിയത് 58 പരാതികളാണ്. മുൻവർഷം 43 പരാതികളാണുണ്ടായത്.

ശാരീരിക പീഡനം, ആക്രമണം, വാക്കാലുള്ള ആക്രമണം, ലൈംഗിക പീഡനം എന്നിവ ഉൾപ്പെടെയുള്ള 45 പരാതികൾ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. dishonesty/professional integrity വിഷയത്തിൽ ഏഴ് പരാതികളും അധ്യാപകരുടെ പ്രൊഫഷണൽ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് 54 പരാതികളും ലഭിച്ചു.പ്രത്യേക വിദ്യാഭ്യാസ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് 15 പരാതികൾ കൂടി ലഭിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7