വിദേശ ജോലി സ്വപ്നം കണ്ട് വ്യാജ ഏജന്റുമാരുടെ തട്ടിപ്പിൽ അറിയാതെ കുരുങ്ങിയ ആയിരക്കണക്കിന് നഴ്സുമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, എങ്ങനെയെങ്കിലും വിദേശ രാജ്യത്ത് കടക്കണം എന്ന ലക്ഷ്യത്തോടെ തട്ടിപ്പിന് കൂട്ട് നിൽക്കുന്ന നിരവധി ഉഗ്യോഗാർഥികളും ഉണ്ടെന്നതാണ് വാസ്തവം. ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ അയർലണ്ടിലേക്ക് വ്യാജ ഓഫർ ലെറ്ററുമായി എത്തിയ നിരവധി നഴ്സുമാരാണുള്ളത്.

അയർലണ്ടിൽ ഓരോ നഴ്സിംഗ് ഹോമിന്റെയും വ്യാജ ഓഫർ ലെറ്ററുമായാണ് ഇവർ എത്തുന്നത്. ഇതിനായി ഓരോ നഴ്സിൽ നിന്നും ആറ് മുതൽ എട്ട് ലക്ഷം രൂപയാണ് ഏജന്റുമാർ ഈടാക്കുന്നത്. ആവശ്യമായ ഭാഷാ പരിജ്ഞാനം പോലുമില്ലാതെയാണ് ഭൂരിഭാഗം ഉദ്യോഗാർഥികളും ഇവിടേക്ക് എത്തുന്നത്. അയർലണ്ടിൽ എത്തിയ ശേഷം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതി ജോലിയിൽ കയറാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ പലർക്കും ടെസ്റ്റ് പാസാക്കുന്നതിനോ മറ്റൊരു ജോലി കണ്ടെത്താനോ സാധിക്കാതെ മാസങ്ങളോളം അലയേണ്ട സ്ഥിതിയാണ്.

ഇത്തരം വ്യാജ തൊഴിൽ ഓഫറുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുന്നതയാണ് വിവരം. ഈ വ്യാജ റിക്രൂട്ട്മെന്റിൽ മലയാളി നഴ്സുമാരും സ്വയം ഉൾപ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ലഭ്യമായിട്ടുണ്ട്. ആരോഗ്യ മേഖലയിൽ മലയാളി നഴ്സുമാരുടെ പ്രാപ്തിയും അർപ്പണ മനോഭാവവും ലോകത്തിനു തന്നെ മാതൃകയാണ്. എന്നാൽ ഈ സംഭവ വികാസങ്ങൾ അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ പ്രതിച്ഛായയെ തന്നെ ബാധിച്ചിരിക്കുകയാണ്. അയർലണ്ടിലെ നിയമ വ്യവസ്ഥയിൽ പിടിക്കപ്പെടുന്ന ഇത്തരക്കാർക്ക് അയർലണ്ടിൽ തുടരുന്നതിനോ ഭാവിയിൽ നല്ലൊരു ജോലി നേടുന്നതിനോ തന്നെ അവസരം നഷ്ടമാകും. ആജീവനാന്ത നിരോധനവും പിഴയും ഉൾപ്പെടെ നിയമ കുരുക്കുകളാണ് ഇവരെ കാത്തിരിക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb