gnn24x7

NYF Dublin Fireworks Spectacular: പുതുവർഷത്തിലേക്ക് വർണ്ണാഭമായ തുടക്കം

0
300
gnn24x7

പുതുവർഷം പിറക്കാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. 2025 വരവേൽക്കാൻ ഡബ്ലിനും ഒരുങ്ങിക്കഴിഞ്ഞു. Failte Irelandന്റെ പങ്കാളിത്തത്തോടെ Comhairle കൗണ്ടി കൗൺസിൽ “NYF DUBLIN New Year’s Festival” സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികൾക്ക് രാത്രി 8 മണിക്ക് തിരിതെളിയും. വർണ്ണവിസ്മയം തീർക്കുന്ന അതിഗംഭീര വെടിക്കെട്ട് പ്രദർശനം ഈ പുതുവർഷ രാവിന്റെ പ്രധാന ആകർഷണമായി മാറും. DÚN LAOGHAIRE HARBOUR ൽ നടക്കുന്ന ഈ ആകാശവിസ്മയത്തിന് സാക്ഷിയാകാൻ ഏവർക്കും സ്വാഗതം. പ്രവേശനം സൗജന്യമാണ്.

ആഘോഷത്തിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങൾ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ക്വീൻസ് റോഡ്, വിൻഡ്‌സർ ടെറസ്, പാർക്ക് റോഡ്, ലിങ്ക് റോഡ്, ബാലിഗെഹിൻ അവന്യൂ, സാൻഡികോവ് അവന്യൂ വെസ്റ്റ്, ഇവൻ്റിന് ചുറ്റുമുള്ള റോഡുകൾ എന്നിവിടങ്ങളിൽ രാത്രി 7 മുതൽ 8:30/9 വരെ താൽക്കാലിക ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും.

ഹാർബർ ഏരിയയ്ക്ക് ചുറ്റുമുള്ള പൊതു കാർപാർക്കുകൾ ഉപയോഗിക്കുക, റെസിഡൻഷ്യൽ സ്ട്രീറ്റുകളിൽ പാർക്ക് ചെയ്യരുത്. ഇന്ന് ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 9 വരെ ക്വീൻസ് റോഡിൽ – അപ്പർ ആൻഡ് ലോവറിൽ (റോയൽ സെൻ്റ് ജോർജ് യാച്ച് ക്ലബ് മുതൽ നാഷണൽ യാച്ച് ക്ലബ് വരെ) പാർക്കിംഗ് ഉണ്ടായിരിക്കില്ല.dlr ലെക്സിക്കണും പവലിയൻ തിയറ്റർ കാർ പാർക്കുകളും തുറന്നിരിക്കും.

മറ്റ് നിയന്ത്രണങ്ങൾ:

  • Carlisle Pier Car Park: Closed 23 December – 2 January, 2025.
  • East Pier upper level: Closed 30 December – 2 January. There is still access in place to walk the Pier on the lower level during this time or you can walk the West Pier instead!
  • No access to East Pier (Upper and Lower Levels) all day New Year’s Eve.
  • West Pier closed New Year’s Eve 6pm – 9pm

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7