അയർലണ്ടിൽ ഒമൈക്രോൺ സബ് വേരിയന്റ് BA.2.86 കണ്ടെത്തിയതായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ അറിയിച്ചു. പിറോള എന്നറിയപ്പെടുന്ന ഈ വേരിയന്റിനെ ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടനയും പിന്നീട് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് കൺട്രോളും വേരിയന്റ് അണ്ടർ മോണിറ്ററിംഗ് (VOM) ആയി പ്രഖ്യാപിച്ചിരുന്നു. പിറോളയുടെ തീവ്രതയും വ്യാപനശേഷിയും ഭയാനകമായി കാണുന്നില്ലെന്ന് HPSC പറഞ്ഞു.
ആഗസ്റ്റ് 13 നാണ് ഇസ്രായേലിൽ ആദ്യമായി പിറോള റിപ്പോർട്ട് ചെയ്തത്. ഡെൻമാർക്ക്, യുകെ, യുഎസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ കേസുകൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇന്നുവരെയുള്ള വ്യാപനം കുറവാണെന്ന് എച്ച്പിഎസ്‌സി പറയുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S







































